Quantcast

ആന്ധ്രയിലെ ജനങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു, നീതി കിട്ടിയില്ല: കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡു

MediaOne Logo

Sithara

  • Published:

    28 May 2018 2:16 AM GMT

ആന്ധ്രയിലെ ജനങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു, നീതി കിട്ടിയില്ല: കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡു
X

ആന്ധ്രയിലെ ജനങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു, നീതി കിട്ടിയില്ല: കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡു

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ജനങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു. നീതി ലഭിച്ചില്ലെങ്കില്‍ അത് വേദനാജനകമായിരിക്കുമെന്നും ചന്ദ്രബാബു നായിഡു മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തിന് നീതി ലഭിക്കാനാണ് ബിജെപിയോട് സഹകരിച്ചത്. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും കാണാന്‍ 29 തവണ ഡല്‍ഹി സന്ദര്‍ശിച്ചു. ആന്ധ്രയില്‍ നിന്നും തെലങ്കാന വേര്‍പെടുത്തിയപ്പോള്‍ കേന്ദ്രം വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചില്ല. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപിക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സമയം നല്‍കുകയാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ വന്നതോടെയാണ് ടിഡിപി സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശവുമായി രംഗത്തെത്തിയത്. ഒരു ഘട്ടത്തില്‍ മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ വരെ ടിഡിപി ആലോചിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

TAGS :

Next Story