Quantcast

എടിഎമ്മിനെ പ്രീതിപ്പെടുത്താന്‍ പൂജ

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 5:41 AM GMT

എടിഎമ്മിനെ പ്രീതിപ്പെടുത്താന്‍ പൂജ
X

എടിഎമ്മിനെ പ്രീതിപ്പെടുത്താന്‍ പൂജ

സകലകലാവല്ലഭന്‍ വകതിരിവ് വട്ടപൂജ്യം എന്ന സിനിമാ ഡയലോഗ് പോലെയാണ് പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ അവസ്ഥയെന്നാണ് ട്രോളന്‍മാരുടെ പരിഹാസം

സകലകലാവല്ലഭന്‍, വകതിരിവ് വട്ടപൂജ്യം എന്ന സിനിമാ ഡയലോഗ് പോലെയാണ് പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ അവസ്ഥയെന്നാണ് ട്രോളന്‍മാരുടെ പരിഹാസം. സംഭവം വേറൊന്നുമല്ല, നോട്ട് നിരോധം എന്നത് ധീരമായ പ്രഖ്യാപനം ആയിരുന്നെങ്കിലും വകതിരിവില്ലാതെയാണ് നടപ്പാക്കിയതെന്നാണ് സോഷ്യല്‍മീഡിയ കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ മിക്ക എടിഎമ്മുകളും പണമെടുക്കാന്‍ വരുന്നവര്‍ക്കു മുമ്പില്‍ ചുവപ്പുകൊടി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ഒരു മാസമാകാറാകുന്നു. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. എടിഎമ്മുകളില്‍ പണമില്ലാതെ വന്നതോടെ നിരാശരായ ഈസ്റ്റ് ഡല്‍ഹി നിവാസികള്‍ ഇന്നൊരു വേറിട്ട പൂജ നടത്തി. പൂജയുടെ ലക്ഷ്യം എടിഎമ്മിനെ പ്രീതിപ്പെടുത്തി ഏതുവിധേനയും വയറാകെ നോട്ട് നിറക്കുക എന്നതു തന്നെ. ഈസ്റ്റ് ഡല്‍ഹിയിലെ ജഗത്പുരിയിലാണ് 50 ഓളം വരുന്ന 'വിശ്വാസികള്‍' സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ പൂജ നടത്തിയത്. പൂജ കൊണ്ടെങ്കിലും എടിഎമ്മും ബാങ്കും കനിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.

TAGS :

Next Story