ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ എംഎല്‍എയുടെ സഹോദരി കൊല്ലപ്പെട്ടു
ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ എംഎല്‍എയുടെ സഹോദരി കൊല്ലപ്പെട്ടു
ഓട്ടോയിലെത്തിയ സംഘത്തിന്‍റെ ശ്രമം ചെറുക്കുന്നതിനിടെ ഇതിലൊരാള്‍ കയ്യിലുള്ള ഇരുമ്പ് വടികൊണ്ട് ഷാലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ തലക്ക് അടിയേറ്റ് എംഎല്‍എയുടെ സഹോദരി കൊല്ലപ്പെട്ടു. ബീഹാറിലെ ആര്‍ജെഡി എംഎല്‍എയായ സരോജ് യാദവിന്‍റെ സഹോദരി ഷാലി ദേവിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്:
ഭോജ്പൂര്‍ സ്വദേശിനിയായ ഷാലി ഒരു പ്രാദേശിക ഡോക്ടറെ കണ്ട് മരുന്നുകള്‍ വാങ്ങിയ ശേഷം തിരികെ വരുമ്പോളാണ് അഞ്ചംഗ സംഘം ബലാത്സംഗത്തിന് ശ്രമിച്ചത്. ഓട്ടോയിലെത്തിയ സംഘത്തിന്‍റെ ശ്രമം ചെറുക്കുന്നതിനിടെ ഇതിലൊരാള്‍ കയ്യിലുള്ള ഇരുമ്പ് വടികൊണ്ട് ഷാലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പറ്റ്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിച്ചെങ്കിലും ഷാലിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കേസിലെ രണ്ട് പ്രതികള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴടങ്ങി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Adjust Story Font
16