മലയാളി പ്രതിഷേധത്തില്‍ വലഞ്ഞ് റിപ്പബ്ലിക് ടിവി; പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചു
മലയാളി പ്രതിഷേധത്തില്‍ വലഞ്ഞ് റിപ്പബ്ലിക് ടിവി; പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചു
പ്ലേ സ്‌റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപിന് മോശം റിവ്യുകള്‍ വ്യാപകമായതോടെ ആപ് തന്നെ ആര്‍ണാബ് ഗോസ്വാമിക്ക് പിന്‍വലിക്കേണ്ടിവന്നു
കേരളത്തെ ഭീകര സംസ്ഥാനമായി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മലയാളികളുടെ പൊങ്കാല തുടരുന്നു. പ്ലേ സ്‌റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപിന് മോശം റിവ്യുകള്‍ വ്യാപകമായതോടെ ആപ് തന്നെ ആര്‍ണാബ് ഗോസ്വാമിക്ക് പിന്‍വലിക്കേണ്ടിവന്നു. ഫേസ്ബുക്ക് പേജില്‍ വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കി പ്രതിഷേധമറിയിച്ചതോടെ ഫേസ്ബുക്ക് പേജിന്‍റെ റേറ്റിങ് കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണിത്.
ഫേസ്ബുക്ക് പേജിന്‍റെ റേറ്റിങ് ഇടിഞ്ഞതോടെ റിവ്യൂ ഓപ്ഷന്‍ കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി താല്‍കാലികമായി എടുത്തുകളഞ്ഞിരുന്നു. അതോടെ പ്ലേ സ്‌റ്റോറില്‍ കയറി മലയാളികള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപിന് റിവ്യൂ ഇടാന്‍ തുടങ്ങി. അത് അര്‍ണാബിന് കനത്ത അടിയായി.
പ്രധാന കമ്പനികള്‍ പരസ്യം നല്‍കുമ്പോള്‍ ആപ് റേറ്റിങ് കൂടി പരിഗണിക്കാറുണ്ട്. റേറ്റിങ് കുറഞ്ഞതിനൊപ്പം മോശം റിവ്യൂകള്‍ കൂടി വന്നതോടെ ആപ് ഡൗണ്‍ലോഡിംഗിനെയും ബാധിക്കാന്‍ തുടങ്ങി. റിവ്യൂ നോക്കിയാണ് പലരും ആപ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതോടെയാണ് ചാനല്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് പിന്‍വലിച്ചത്.
Adjust Story Font
16