പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ ഒരുഗ്രന്‍ സദ്യ- യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ വീഡിയോ വൈറല്‍
പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ ഒരുഗ്രന്‍ സദ്യ- യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ വീഡിയോ വൈറല്‍
മദ്രാസ് ദിനത്തോടനുബന്ധിച്ചാണ് സദ്യ സംഘടിപ്പിച്ചത്
പപ്പടവും പായസവും പിന്നെ ഒരു നൂറു കൂട്ടം കറികളും കൂട്ടി വാഴയിലയില്‍ ഒരുഗ്രന്‍ സദ്യ. പാശ്ചാത്യരെപ്പോലും അതിശയിപ്പിക്കുന്ന നമ്മുടെ ഭക്ഷണരീതി. ഇലയില്‍ വച്ച് കത്തിയും സ്പൂണുമില്ലാതെ സദ്യ ഉണ്ണുന്ന രീതി ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിനെയും അതിശയിപ്പിച്ചു. മദ്രാസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സദ്യ കക്ഷിക്ക് ക്ഷ പിടിക്കുക തന്നെ ചെയ്തു. തന്റെ ഫേസ്ബുക്ക് പേജില്‍ ചെയ്ത സദ്യയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
മദ്രാസ് ദിനത്തോടനുബന്ധിച്ചാണ് സദ്യ സംഘടിപ്പിച്ചത്. 1639 ആഗസ്ത് 22നാണ് മദ്രാസ് നഗരം സ്ഥാപിതമായത്. ഇതിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ആഗസ്ത് 22ന് മദ്രാസ് ദിനമായി ആചരിക്കുന്നു. കോളനിവാഴ്ചയുടെ പഴയ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് മദ്രാസ് ദിനം. ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കല്‍, ഫോട്ടോ എക്സിബിഷന്‍, കഥ പറച്ചില്‍ മത്സരം തുടങ്ങിയവ മദ്രാസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മദ്രാസിന്റെ തനതു രീതിയിലുള്ള സദ്യ. അത് ആസ്വദിക്കാന്‍ തന്നെയായിരുന്നു ചെന്നൈ യുഎസ് കോണ്‍സുലേറ്റ് അംഗങ്ങളുടെ തീരുമാനം. കാശിവിനായക മെസിലാണ് അവര്‍ അതിനായി ഒത്തു ചേര്‍ന്നത്. സദ്യ കഴിഞ്ഞപ്പോള്‍ ഇനി എ്ലലാ ദിവസവും ഇവിടെ വരുമെന്ന് അംഗങ്ങളുടെ ഉറപ്പ്.
ആഗസ്ത് 21നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 1.6 മില്യണ്‍ ആളുകള്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. 49,600 ഷെയറുകളും ലഭിച്ചുകഴിഞ്ഞു.
Adjust Story Font
16