Quantcast

രേണുകയുടെ ചിരിയെ പരിഹസിച്ച് മോദി; ഇതില്‍ കൂടുതല്‍ മോദിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനെന്ന് മറുപടി

MediaOne Logo

Sithara

  • Published:

    30 May 2018 8:35 PM GMT

രേണുകയുടെ ചിരിയെ പരിഹസിച്ച് മോദി; ഇതില്‍ കൂടുതല്‍ മോദിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനെന്ന് മറുപടി
X

രേണുകയുടെ ചിരിയെ പരിഹസിച്ച് മോദി; ഇതില്‍ കൂടുതല്‍ മോദിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനെന്ന് മറുപടി

തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് രേണുക ചൗധരി പ്രതികരിച്ചു

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി രേണുക ചൌധരി ചിരിച്ചതും ചിരിയെ പരിഹാസത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതും വിവാദമാകുന്നു. തന്നെ പരിഹസിച്ചതിലൂടെ ബിജെപി സ്ത്രീകള്‍ക്കെതിരാണെന്ന് വ്യക്തമായതായി രേണുക ചൗധരി പ്രതികരിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാനത്തിന്മേലുളള നന്ദി പ്രമേയ ചര്‍ച്ചക്ക് മോദി മറുപടി പറയവേയാണ് രേണുക ചൗധരി ചിരിച്ചത്. ഉടന്‍ തന്നെ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു രേണുകയെ വിമശിച്ചു. നിങ്ങള്‍ക്കെന്ത് പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണണം. അച്ചടക്കമില്ലായ്മയും നിയന്ത്രണില്ലാത്ത സംസാരവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം എംപിയെ താക്കീത് ചെയ്തു.

എന്നാല്‍ ഉടന്‍ വിഷയത്തിലിടപെട്ട മോദി വെങ്കയ്യ നായിഡുവിനോട് രേണുകയെ ചിരിക്കാന്‍ അനുവദിക്കൂവെന്ന് പറഞ്ഞ് നടത്തിയ പരിഹാസമാണ് പിന്നീട് ചര്‍ച്ചയായത്. രാമായണം സീരിയലിന് ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം കിട്ടുന്നത് ഇപ്പോഴാണെന്നായിരുന്നു മോദിയുടെ പരിഹാസം. മോദി പറഞ്ഞതിനെ ബിജെപി എംപിമാര്‍ ഡസ്‌കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് രേണുക ചൗധരി പ്രതികരിച്ചു. അദ്ദേഹത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? ബിജെപി സ്ത്രീകള്‍ക്കെതിരാണെന്ന് ഇതോടെ വ്യക്തമായി. തന്‍റെ ചിരി വേദനിപ്പിച്ചെങ്കില്‍ ആ ചിരി സത്യസന്ധമായതുകൊണ്ടാണെന്നും രേണുക ചൌധരി പറഞ്ഞു.

TAGS :

Next Story