Quantcast

ദേശീയഗാനത്തിനിടെ എഴുന്നേറ്റുനില്‍ക്കാതിരുന്ന ഭിന്നശേഷിക്കാരനെ അധിക്ഷേപിച്ചു

MediaOne Logo

Sithara

  • Published:

    31 May 2018 6:00 AM GMT

ദേശീയഗാനത്തിനിടെ എഴുന്നേറ്റുനില്‍ക്കാതിരുന്ന ഭിന്നശേഷിക്കാരനെ അധിക്ഷേപിച്ചു
X

ദേശീയഗാനത്തിനിടെ എഴുന്നേറ്റുനില്‍ക്കാതിരുന്ന ഭിന്നശേഷിക്കാരനെ അധിക്ഷേപിച്ചു

എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷിയുണ്ടോ എന്നുപോലും അന്വേഷിക്കാതെ ഒരാളെ പാകിസ്താനിയെന്ന് വിളിക്കാന്‍ എന്തെളുപ്പമാണെന്ന് വീല്‍ചെയറിന്‍റെ സഹായത്തോടെ സഞ്ചരിക്കുന്ന 36കാരന്‍

തിയറ്ററില്‍ ദേശീയഗാനാലാപനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാതിരുന്ന ഭിന്നശേഷിക്കാരന് അധിക്ഷേപം. ഗുവാഹത്തിയിലെ മള്‍ട്ടിപ്ലക്സ് തിയറ്ററിലാണ് സംഭവം.

വീല്‍ചെയറിന്‍റെ സഹായത്തോടെ സഞ്ചരിക്കുന്ന അര്‍മാന്‍ അലിയെന്ന 36 വയസ്സുകാരനെയാണ് തിയറ്ററിലുണ്ടായിരുന്ന രണ്ട് പേര്‍ അധിക്ഷേപിച്ചത്. ഒരു പാകിസ്താനി നമ്മുടെ മുന്‍പില്‍ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് ഇരുവരും അര്‍മാനെതിരെ അധിക്ഷേപം ചൊരിഞ്ഞത്.

എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷിയുണ്ടോ എന്നുപോലും അന്വേഷിക്കാതെ ഒരാളെ പാകിസ്താനിയെന്ന് വിളിക്കാന്‍ എന്തെളുപ്പമാണെന്ന് അര്‍മാന്‍ അലി നിസ്സഹായനായി പറഞ്ഞു. തന്നെ അധിക്ഷേപിച്ചതോടെ രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്തം പൂര്‍ണമായെന്നാവും അവര്‍ കരുതിയതെന്നും അലി പറഞ്ഞു.

TAGS :

Next Story