സ്വച്ഛ് ഭാരത് പദ്ധതി: കേരളം ഒന്നാമത്, യുപിയും ബിഹാറും പിന്നില്‍
സ്വച്ഛ് ഭാരത് പദ്ധതി: കേരളം ഒന്നാമത്, യുപിയും ബിഹാറും പിന്നില്‍
സ്വച്ഛ് ഭാരത് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്ത്.
സ്വച്ഛ് ഭാരത് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്ത്. പദ്ധതി മൂന്ന് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കേന്ദ്രം പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.
ശൌചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു സ്വച്ഛ്ഭാരത് പദ്ധതിയുടെ ആദ്യ ഊന്നല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളമാണ് ഇക്കാര്യം ഏറ്റവും നന്നായി നിര്‍വ്വഹിച്ചതെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ഒരു ശൌചാലയം പോലുമില്ലാത്ത വീടുകള്‍ രണ്ട് ലക്ഷമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ നേരത്തെ അറിയിച്ചിരുന്നത്. ഒറ്റമുറിയില്‍ കഴിയുന്നവരും അല്ലാത്തവരുമായ കുടുംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ ഇവരില്‍ 82 ശതമാനം കുടുംബങ്ങള്‍ക്കും ശൌചാലയം ആയി. 10 കുടുംബങ്ങള്‍ക്ക് ഒരു ശൌചാലയം എന്ന് നിലയിലാണ് ബിഹാറിലും ഉത്തര്‍പ്രദേശിലും പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ശൌചാലയ സൌകര്യമില്ലെന്ന് കണ്ടെത്തിയ വീടുകളില്‍ 83 ശതമാവും ഇപ്പോഴും അതേപടിയാണെന്നും കണക്കുകള്‍ പറയുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും സ്ഥിതി ദയനീയമാണ്. 25000 ടോയ്‍ലറ്റുകളാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചത്.
Adjust Story Font
16