ഇനി സിനിമക്ക് മുമ്പ് നരേന്ദ്രമോദിയുടെ സിനിമ കാണേണ്ടി വരും
ഇനി സിനിമക്ക് മുമ്പ് നരേന്ദ്രമോദിയുടെ സിനിമ കാണേണ്ടി വരും
രണ്ടാഴ്ച കൂടുമ്പോള്‍ നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളെക്കുറിച്ച് സിനിമ നിര്‍മ്മിക്കും. അത് ചലച്ചിത്രങ്ങള്‍ക്ക് മുമ്പ് തീയറ്ററുകളില്‍ നിര്‍ബന്ധമായും കാണിക്കാനാണ് നിര്‍ദ്ദേശം
തീയറ്ററുകളില്‍ ഇനിമുതല്‍ സിനിമ കാണിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങളെക്കുറിച്ച സിനിമ കാണിക്കേണ്ടി വരും. പാര്‍ലമെന്‍ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ കൂടിയ ഒരു കൂട്ടം മന്ത്രിമാരുടെ യോഗമാണ് ഈ നിര്‍ദേശത്തിന് പിന്നിലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളെക്കുറിച്ച് സിനിമ നിര്‍മ്മിക്കും. അത് ചലച്ചിത്രങ്ങള്‍ക്ക് മുമ്പ് തീയറ്ററുകളില്‍ നിര്‍ബന്ധമായും കാണിക്കാനാണ് നിര്‍ദ്ദേശം. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് അഭിമുഖങ്ങളെങ്കിലും കേന്ദ്രമന്ത്രിമാര്‍ ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയവക്ക് നല്‍കാനും യോഗം തീരുമാനിച്ചു.
കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ തട്ടിയെടുക്കുന്നതിന് പരിഹാരം കാണാനും യോഗം തീരുമാനിച്ചു. ഇതിനായി കേന്ദ്ര പദ്ധതികള്‍ക്ക് മുമ്പ് ‘പി.എം’ എന്നോ ദേശീയ നേതാക്കളുടെ പേരോ ചേര്‍ക്കണം. കൂടാതെ കേന്ദ്ര മന്ത്രിമാരോ എം.പിമാരോ ചടങ്ങില്‍ സന്നിഹിതരാകണമെന്നും നിര്‍ദേശമുണ്ട്.
Adjust Story Font
16