വ്യാജ സെക്സ് സിഡികള്‍ തയ്യാറാക്കാന്‍ ബിജെപി 40 കോടി ചെലവിട്ടു; 52 സിഡികള്‍ കൂടി പുറത്തിറങ്ങും: പട്ടേല്‍ സമര സമിതി
വ്യാജ സെക്സ് സിഡികള്‍ തയ്യാറാക്കാന്‍ ബിജെപി 40 കോടി ചെലവിട്ടു; 52 സിഡികള്‍ കൂടി പുറത്തിറങ്ങും: പട്ടേല്‍ സമര സമിതി
പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വ്യാജ സെക്സ് സിഡികള്‍ തയ്യാറാക്കാന്‍ ബിജെപി 40 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണം
പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വ്യാജ സെക്സ് സിഡികള്‍ തയ്യാറാക്കാന്‍ ബിജെപി 40 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണം. പതിദര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാവ് ദിനേശ് ബംബാനിയയാണ് ആരോപണം ഉന്നയിച്ചത്. മോര്‍ഫ് ചെയ്ത 52 അശ്ലീല വീഡിയോകള്‍ കൂടി പുറത്തിറങ്ങാനുണ്ട്. 22 എണ്ണം ഹര്‍ദിക് പട്ടേലിനെയും ബാക്കി മറ്റ് പട്ടേല്‍ സമര നേതാക്കളെയും ലക്ഷ്യം വെച്ചുള്ളതാണെന്നും ദിനേശ് ബംബാനിയ വിശദമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവ് ജിത്തു വഘാനിയുമാണ് കൃത്രിമ വീഡിയോകള്‍ക്ക് പിന്നില്‍. മോര്‍ഫ് ചെയ്ത വീഡിയോകള്‍ തയ്യാറാക്കാന്‍ പൂനെ കേന്ദ്രീകരിച്ച് 40 കോടി രൂപ ചെലവഴിച്ചെന്നും ബംബാനിയ ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ബിജെപി തിരിച്ചടിച്ചു. 52 സിഡികള്‍ ഇനിയും വരാനുണ്ടെന്നാണ് പട്ടേല്‍ സമര സമിതി പറഞ്ഞതിലൂടെ അവരുടെ തന്നെ പ്രവര്‍ത്തകരാണ് വീഡിയോ തയ്യാറാക്കിയതെന്ന് വ്യക്തമായെന്നും ഇത് അവരുടെ ആഭ്യന്തരകാര്യമാണെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
Adjust Story Font
16