Quantcast

അഗസ്റ്റ വെസ്റ്റ് ലാന്റ്: ലോക്‍സഭ ഇന്നും പ്രക്ഷുബ്ധം

MediaOne Logo

admin

  • Published:

    1 Jun 2018 4:14 PM GMT

അഗസ്റ്റ വെസ്റ്റ് ലാന്റ്: ലോക്‍സഭ ഇന്നും പ്രക്ഷുബ്ധം
X

അഗസ്റ്റ വെസ്റ്റ് ലാന്റ്: ലോക്‍സഭ ഇന്നും പ്രക്ഷുബ്ധം

പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെറ്റായ വിവരം നല്‍കുന്നുവെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

അഗസ്തവെസ്റ്റ്‌ലാന്റ് വിഷയത്തില്‍ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിരവധി തവണ തടസ്സപ്പെട്ടു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെറ്റായ വിവരം നല്‍കുന്നുവെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ കോഴപ്പണം വാങ്ങി എന്നത് വ്യക്തമാണെന്നും മുന്‍സര്‍ക്കാരാണ് ഇതിന് മറുപടി നല്‍കേണ്ടതെന്നുമായിരുന്നു പരീക്കറുടെ പ്രസ്താവന.

തുടര്‍ച്ചയായ മൂന്നാം തവണയാണ് അഗസ്തവെസ്റ്റ്‌ലാന്റ് വിഷയം ചര്‍ച്ചയാക്കാനുള്ള ബിജെപിയുടെ നീക്കം പരാജയപ്പെടുന്നത്. ഇന്ന് രാജ്യസഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ബിജെപി തീരുമാനിച്ചിരുന്നു. സഭ ചേരുന്നതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ചര്‍ച്ച ന‌ടത്തിയിരുന്നു.

എന്നാല്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ച് രംഗത്തെത്തി. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ബിജെപിയെ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാതെ കടന്നാക്രമിക്കുക എന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെറ്റായതും അപൂര്‍ണവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോ‌ടെ സഭ നടപടികള്‍ നിരവധി തവണ തടസ്സപ്പെട്ടു. മനോഹര്‍ പരീക്കര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഹെലികോപ്റ്റര്‍ ഇടപാട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. അതേ സമയം മെഡിക്കല്‍ ദന്തല്‍ പ്രവേശനത്തിന് ഏകീകൃതപ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം ലോക്സഭയില്‍ ചര്‍ച്ച ചെയ്യാനാവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വിദ്യാഭ്യാസം സംസ്ഥാനസര്‍ക്കാരുകളുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഏകീകൃതപ്രവേശന പരീക്ഷ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

TAGS :

Next Story