പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തില്ലെന്ന് സിബിഎസ്ഇ
പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തില്ലെന്ന് സിബിഎസ്ഇ
ചോര്‍ച്ചയുടെ വ്യാപ്തി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് തീരുമാനമെന്ന് സ്വരൂപ് ട്വീറ്റ് ചെയ്തു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പത്താംക്ലാസ് പുനപരീക്ഷ നടത്തില്ല.
വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് ട്വീറ്റ് ചെയ്തു. ചോര്‍ച്ചയുടെ വ്യാപ്തി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് തീരുമാനമെന്ന് സ്വരൂപ് ട്വീറ്റ് ചെയ്തു.
14 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ രാജ്യവ്യാപകമായി സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതില്‍ ഡല്‍ഹി- ഹരിയാന മേഖലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് നേരത്തെ സിബിഎസ്ഇ അറിയിച്ചിരുന്നത്. ഇവരില്‍ ചിലരുടെ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്തെന്ന് സിബിഎസ്ഇ അറിയിച്ചു. ഇന്റേണല്‍ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും പൊതുപരീക്ഷയില്‍ ലഭിച്ച മാര്‍ക്കുമാണ് പരിശോധിച്ചത്.
ഇവ തമ്മില്‍ അന്തരമില്ലെന്ന് കണ്ടെത്തിയതോടെയാണ് പുനപരീക്ഷ വേണ്ടെന്ന തീരുമാനത്തിലേക്ക് സിബിഎസ്ഇ എത്തിയത്. പത്താംക്ലാസ് കണക്ക് പരീക്ഷക്ക് പുറമെ മാര്‍ച്ച് 26 ന് നടന്ന ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പറുകളും ചോര്‍ന്നതായി പരാതി ഉയര്‍ന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇരു പരീക്ഷകളും റദ്ദാക്കിയത്. തുടര്‍ന്ന് മാര്‍ച്ച് 30 ന് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഏപ്രില്‍ 25 ന് ഇക്കണോമിക്സ് പരീക്ഷ നടത്തുമെന്ന് അറിയിച്ചത്.
പത്താംക്ലാസ് പരീക്ഷയുടെ തിയതി പിന്നിട് അറിയിക്കുമെന്നുമായിരുന്നു അന്ന് സിബിഎസ്ഇ പറഞ്ഞിരുന്നത്.
Adjust Story Font
16