സിപിഐ ദേശീയ സെക്രട്ടറിയേറ്റിൽ നിന്നും പന്ന്യനെ ഒഴിവാക്കിയേക്കും
സിപിഐ ദേശീയ സെക്രട്ടറിയേറ്റിൽ നിന്നും പന്ന്യനെ ഒഴിവാക്കിയേക്കും
ജനറൽ സെക്രട്ടറി സ്ഥാനത്ത് സുധാകർ റെഡ്ഡി തുടരാനാണ് സാധ്യത
കേരളത്തിൽ നിന്നുള്ള പ്രമുഖരെ ഒഴിവാക്കി ദേശിയ നേതൃത്വം ഉടച്ചു വാർക്കാൻ സിപിഐയിൽ ആലോചന. ദേശീയ എക്സിക്യൂട്ടീവിൽ നിന്നും പന്ന്യൻ രവീന്ദ്രൻ ഒഴിവായേക്കും. ദേശീയ എക്സിക്യൂട്ടീവിലും കൌണ്‍സിലിലും കാതലായ മാറ്റത്തിനും സാധ്യതയുണ്ട്.
വയസന്മാരുടെ കൂട്ടമാണ് ദേശീയ തലത്തിൽ പാർട്ടിയെ നയിക്കുന്നതെന്ന സമ്മേളന പ്രതിനിധികളുടെ രൂക്ഷ വിമർശത്തിനു പിന്നാലെയാണു കേന്ദ്ര നേതൃത്വത്തിൽ അഴിച്ചു പണിക്കു സാധ്യത തെളിയുന്നത്. ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നും നിലവിൽ 14 അംഗങ്ങൾ. ഇക്കുറിയത് 15 ആകും. സിഎന്‍ ചന്ദ്രനും മുതിർന്ന അംഗം സിഎ കുര്യനും എഐവൈഎഫ് പ്രതിനിധിയായി എത്തിയ കെ.രാജനും ഒഴിവായേക്കും. കെപി രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, പി.പ്രസാദ് എന്നിവർ കൗൺസിലിൽ ഉൾപ്പെട്ടേക്കും. ദേശീയ സെക്രട്ടറിയേറ്റിൽ കേരളത്തിൽ നിന്നും കാനവും പന്ന്യനുമാണ് നിലവിലുള്ളത്. ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് പന്ന്യൻ ഒഴിവായേക്കും.
സുധാകർറെഡ്ഢി ജനറൽ സെക്രട്ടറി ആയി തുടരുമെങ്കിലും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി യായി രണ്ടു പേരുടെ പേരാണ് പരിഗണിക്കുന്നത്. അതുൽ കുമാർ അഞ്ജആൻ,ഡി.രാജ എന്നിവർക്കാണ് സാധ്യത. കേന്ദ്ര കണ്ട്രോൾ കമ്മിഷൻ റിപ്പോർട്ടും ഇന്ന് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
Adjust Story Font
16