മുരളി കണ്ണമ്പള്ളിക്ക് ചികിത്സ നിഷേധിച്ചത് കടുത്ത മനുഷ്യാവകാശലംഘനം: നോം ചോംസ്കി
മുരളി കണ്ണമ്പള്ളിക്ക് ചികിത്സ നിഷേധിച്ചത് കടുത്ത മനുഷ്യാവകാശലംഘനം: നോം ചോംസ്കി
ഒരു വര്‍ഷത്തിലധികമായി വിചാരണ തടവുകാരനായി പൂനെ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി.
ഒരു വര്‍ഷത്തിലധികമായി വിചാരണ തടവുകാരനായി പൂനെ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. ഹൃദ്രോഗം മൂര്‍ച്ഛിച്ചിട്ടും വേണ്ടത്ര ചികിത്സാസംവിധാനം ഒരുക്കുന്നതിന് പോലീസ് തയ്യാറാകുന്നില്ലന്നാണ് ആക്ഷേപം. വിചാരണ നീട്ടികൊണ്ടുപോകുന്നതും ചികിത്സ നിഷേധിക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണന്നും ജാമ്യം അനുവദിക്കണമെന്നും പ്രശസ്ത ചിന്തകന്‍ നോംചോംസ്കി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാജ്യദ്രോഹകുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം മെയ് 8നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് പോലീസ് വേണ്ട ചികിത്സാ സംവിധാനമൊരുക്കിയില്ലെന്നാണ് പരാതി.
ഇതിനിടെ മുരളി കണ്ണമ്പള്ളിക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രശസ്ത ചിന്തകന്‍ നോംചോംസ്കി, പ്രഭാത് പട്നായിക്ക്, മീനകന്ദസാമി, ഗായത്രി സ്പിവാക്ക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു. എറണാംകുളം സ്വദേശിയായ മുരളി കണ്ണംമ്പള്ളി 1976 ലെ കായണ്ണ പോലീസ് സ്റ്റേഷന്‍ അക്രമ കേസില്‍ പ്രതിയാണ്. അടിയന്തരാവസ്ഥയില്‍ കൊലചെയ്യപ്പെട്ട രാജന്റെ സഹപാഠിയായിരുന്നു.
40 വര്‍ഷത്തിലധികം നീണ്ട രാഷ്ട്രീയ ജീവത്തിലധികവും ഒളിവിലായിരുന്ന മുരളി കണ്ണമ്പള്ളി അജിത്ത് എന്ന പേരില്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
Adjust Story Font
16