താജ്മഹലില്‍ നമസ്കാരം വേണ്ട; അല്ലെങ്കില്‍ ശിവസ്തുതി പാടാന്‍ അനുവദിക്കണം: ആര്‍എസ്എസ്
താജ്മഹലില്‍ നമസ്കാരം വേണ്ട; അല്ലെങ്കില്‍ ശിവസ്തുതി പാടാന്‍ അനുവദിക്കണം: ആര്‍എസ്എസ്
താജ്മഹലില്‍ മുസ്‍ലിംകള്‍ നമസ്കരിക്കുന്നത് നിരോധിക്കണമെന്ന് ആര്‍എസ്എസിന്‍റെ ചരിത്ര വിഭാഗമായ അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതി.
താജ്മഹലില്‍ മുസ്‍ലിംകള്‍ നമസ്കരിക്കുന്നത് നിരോധിക്കണമെന്ന് ആര്‍എസ്എസിന്‍റെ ചരിത്ര വിഭാഗമായ അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതി. ഒന്നുകില്‍ വെള്ളിയാഴ്ചകളിലെ മുസ്‍ലിം നമസ്കാരം നിര്‍ത്തലാക്കണം. അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവസ്തുതി പാടാന്‍ അനുവാദം നല്‍കണമെന്ന് സമിതി സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു.
താജ്മഹല്‍ രാജ്യത്തിന്‍റെ പൈതൃക സ്വത്താണ്. അവിടെ ആരാധനാലയമായി ഉപയോഗിക്കാന്‍ മുസ്‍ലിംകള്‍ക്ക് അനുവാദം നല്‍കുന്നതെന്തിനാണ്? എന്നാണ് ബാല്‍മുകുന്ദ് പാണ്ഡെയുടെ ചോദ്യം. വെള്ളിയാഴ്ചകളില്‍ താജ്മഹലില്‍ നമസ്കാരം നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
താജ്മഹല്‍ ഒരു ഹൈന്ദവ രാജാവ് നിര്‍മിച്ച ശിവക്ഷേത്രമായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നും പാണ്ഡെ അവകാശപ്പെട്ടു. താജ്മഹല്‍ പ്രണയത്തിന്റെ സ്മാരകമല്ല. ഷാജഹാന്‍ ചക്രവര്‍ത്തി ഭാര്യ മുംതാസ് മരിച്ച് നാലാം മാസം വേറെ വിവാഹം കഴിച്ചെന്നും പാണ്ഡെ പറഞ്ഞു. മുസ്‍ലിം ഭരണാധികള്‍ സ്വന്തമാക്കി മാറ്റിയ ഹിന്ദു സ്മാരകങ്ങളുടെ പട്ടിക തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ താജ്മഹലിനുള്ളില്‍ ശിവസ്തുതി പാടുകയുണ്ടായി. താജ്മഹല്‍ സ്മാരകമാകുന്നതിന് മുമ്പ് അവിടെ ശിവക്ഷേത്രമായിരുന്നു എന്നായിരുന്നു അവരുടെയും അവകാശവാദം.
Adjust Story Font
16