Quantcast

ആഘോഷിക്കാന്‍ എന്തുണ്ട്? യോഗിക്കെതിരെ രൂക്ഷവിമര്‍ശവുമായി യുപി മന്ത്രി

MediaOne Logo

Sithara

  • Published:

    3 Jun 2018 9:35 PM GMT

ആഘോഷിക്കാന്‍ എന്തുണ്ട്? യോഗിക്കെതിരെ രൂക്ഷവിമര്‍ശവുമായി യുപി മന്ത്രി
X

ആഘോഷിക്കാന്‍ എന്തുണ്ട്? യോഗിക്കെതിരെ രൂക്ഷവിമര്‍ശവുമായി യുപി മന്ത്രി

അമ്പലങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ബിജെപി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന വിമര്‍ശവുമായി യുപിയിലെ മന്ത്രി തന്നെ രംഗത്ത്

ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശവുമായി സംസ്ഥാനത്തെ മന്ത്രി തന്നെ രംഗത്ത്. ഓം പ്രകാശ് രാജ്ഭറാണ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഭരണത്തില്‍ കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍ ബിജെപി ഇനിയും തെരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുമെന്ന് രാജ്ഭര്‍ മുന്നറിയിപ്പ് നല്‍കി.

യോഗി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് എന്താണ് ആഘോഷിക്കാനുള്ളതെന്ന ചോദ്യവുമായി മന്ത്രിസഭാംഗം തന്നെ രംഗത്തെത്തിയത്. മഥുരയിലും കാശിയിലും അമ്പലങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ബിജെപി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. അഴിമതി അവസാനിപ്പിക്കും എന്നും കരുതി. പക്ഷേ അതുണ്ടായില്ലെന്ന് യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് കൂടിയായ മന്ത്രി തുറന്നുപറഞ്ഞു.

ആരും യുപി സര്‍ക്കാരിന്‍റെ പിഴവുകളെ ചോദ്യംചെയ്യുന്നില്ല. സത്യം തുറന്ന് പറയുന്നത് ധിക്കാരമാണെങ്കില്‍ താന്‍ ധിക്കാരിയാണെന്ന് രാജ്ഭര്‍ പറഞ്ഞു. യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.

രാജ്ഭറിന്‍റെ പരസ്യ പ്രതികരണം വന്ന് അര മണിക്കൂര്‍ കഴിയും മുന്‍പ് പാര്‍ലമെന്‍ററികാര്യ മന്ത്രി സുരേഷ് ഖന്ന അദ്ദേഹത്തെ കാണാനെത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷവും സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്ഭര്‍ തയ്യാറായില്ല.

TAGS :

Next Story