Quantcast

കാവേരി വിഷയത്തിൽ കേന്ദ്ര നടപടി തെറ്റെന്ന് കമൽ ഹാസൻ

MediaOne Logo

Khasida

  • Published:

    4 Jun 2018 11:56 AM GMT

കാവേരി വിഷയത്തിൽ കേന്ദ്ര നടപടി തെറ്റെന്ന് കമൽ ഹാസൻ
X

കാവേരി വിഷയത്തിൽ കേന്ദ്ര നടപടി തെറ്റെന്ന് കമൽ ഹാസൻ

നിയമപരമായി ലഭിക്കേണ്ടത് നേടിയെടുക്കണം. എന്നാൽ ഇതിനൊപ്പം മണ്ണും ജലവും കൃഷിയും സംരക്ഷിക്കപ്പെടണമെന്നും കമല്‍

കാവേരി വിഷയത്തിൽ നയം വ്യക്തമാക്കി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് തെറ്റാണ്. ട്രിച്ചിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ പാർട്ടിയുടെ നയങ്ങളും ലക്ഷ്യങ്ങളും കമൽ പ്രഖ്യാപിച്ചു.

കാവേരി വിഷയത്തിൽ മറ്റ് കക്ഷികളിൽ നിന്നും വ്യത്യസ്ത നിലപാടാണ് കമലിന്റെ പാർട്ടിയുടെത്. നിയമപരമായി ലഭിക്കേണ്ടത് നേടിയെടുക്കണം. എന്നാൽ ഇതിനൊപ്പം മണ്ണും ജലവും കൃഷിയും സംരക്ഷിക്കപ്പെടണം കമല്‍ പറഞ്ഞു. കേരളത്തിലെ സ്കൂളുകളിലെ ജാതി രഹിത രജിസ്ട്രേഷനെ കമൽ പ്രശംസിച്ചു.

ലോകായുക്ത ബിൽ നടപ്പാക്കുകയെന്നത് പാർട്ടിയുടെ പരമപ്രധാന ലക്ഷ്യമാണ്. വിദ്യഭ്യാസ സംരക്ഷണം, വ്യവസായവത്കരണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പാർട്ടിയുടെ ലക്ഷ്യങ്ങളും നയരേഖയായി അവതരിപ്പിച്ചു.

TAGS :

Next Story