സത്യപ്രതിജ്ഞയ്ക്ക് പ്രമുഖരെ ക്ഷണിച്ച് കുമാരസ്വാമി
സത്യപ്രതിജ്ഞയ്ക്ക് പ്രമുഖരെ ക്ഷണിച്ച് കുമാരസ്വാമി
ബിഎസ്പി അധ്യക്ഷ മായവതിയെ നേരിൽ കണ്ടും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ടെലിഫോണിൽ വിളിച്ചും കുമാരസ്വാമി സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചു.
പ്രദേശിക നേതാക്കളുമായി ചർച്ച നടത്തി കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. സ്‌പീക്കർ സ്ഥാനം കോൺഗ്രസിനാണെന്നും മുന്നണിയുടെ സുഗമമായ മുന്നോട്ട് പോക്കിന് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
കര്‍ണാടകയിലെ സഖ്യ സർക്കാർ രൂപീകരണത്തിന് നന്ദി അറിയിക്കാനും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനുമായാണ് ജെഡിഎസ് നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ഒപ്പം മന്ത്രിസഭാ രൂപീകരണം, ഉപമുഖ്യമന്ത്രി തർക്കം, ആര്‍ആര്‍ നഗര്‍, ജയനഗര്‍ എന്നിവിടങ്ങളിലെ തെരഞ്ഞടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രം എന്നിവ ചര്‍ച്ച ചെയ്തു.
സ്പീക്കർ സ്ഥാനം കോൺഗ്രസിനാണെന്നതില്‍ തീരുമാനമായതായി കെ സി വേണുഗോപാല്‍ പറഞ്ഞു. മന്ത്രിസഭയുടെയും മുന്നണിയുടെയും പ്രവർത്തനം സുഗമമാക്കാൻ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ബിഎസ്പി അധ്യക്ഷ മായവതിയെ നേരിൽ കണ്ടും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ടെലിഫോണിൽ വിളിച്ചും കുമാരസ്വാമി സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചു.
Adjust Story Font
16