ഡല്‍ഹിയില്‍ കനത്ത ചൂടിനൊപ്പം വായു മലിനീകരണവും രൂക്ഷം
ഡല്‍ഹിയില്‍ കനത്ത ചൂടിനൊപ്പം വായു മലിനീകരണവും രൂക്ഷം
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു
ഡല്‍ഹിയില്‍ കനത്ത ചൂടിനൊപ്പം വായു മലിനീകരണവും രൂക്ഷം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളില്‍ തന്നെ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയടക്കമുള്ള തലസ്ഥാന നഗരിയില്‍ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കഴിഞ്ഞ മൂന്ന് ദിവസമായി പരിധിയില്‍ അധികമാണ്. കാഴ്ചപരിധിയും ഗണ്യമായി കുറഞ്ഞു. പൊടിപടലത്തിന്റെ അളവ് രൂക്ഷമായതോടെ ജനജീവിതവും ദുസ്സഹമായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ജനങ്ങളോട് പരമാവധി വിടുകളില്‍ തന്നെ ഇരിക്കമമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം രൂക്ഷമായതോടെ അന്തരീക്ഷത്തില്‍ ചൂട് തങ്ങി നില്‍ക്കുകയാണ്.
അടിയന്തര നടപടിയായി ഞായറാഴ്ച വരെ നഗരാതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. നഗര കേന്ദ്രങ്ങളില്‍ വെള്ളം തളിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്നലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഐഎസ് ഉദ്യോഗസ്ഥരുടെ സമരം കാരണം സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നലെ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.
അതിനിടെ മലിനീകരണത്തിന്റെ തോത് ഇന്ന് വൈകുന്നേരമാവുമ്പോഴേക്കും കുറഞ്ഞേക്കുമെന്നാണ് ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.
Adjust Story Font
16