Quantcast

നോട്ടുനിരോധം: ലാഭമുണ്ടാക്കിയത് അമിത്ഷാ ഡയറക്ടറായ സഹകരണ ബാങ്ക്

കള്ളപ്പണം വെളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പഴയ നോട്ട് സ്വീകരിക്കുന്നതില്‍ സഹകരണ ബാങ്കുകളെ വിലക്കിയുള്ള ഉത്തരവിറങ്ങുന്നതിന് മുമ്പായി അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെത്തിയത് 746.59 കോടി

MediaOne Logo

Web Desk

  • Published:

    22 Jun 2018 2:04 AM GMT

നോട്ടുനിരോധം: ലാഭമുണ്ടാക്കിയത് അമിത്ഷാ ഡയറക്ടറായ സഹകരണ ബാങ്ക്
X

നോട്ട് നിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പഴയ നോട്ട് സ്വീകരിച്ച സഹകരണ ബാങ്ക് അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ ബാങ്കെന്ന് വിവരാവകാശരേഖ. അഞ്ച് ദിവസം കൊണ്ട് 746. 59 കോടിയാണ് ഈ ബാങ്ക് കൈപറ്റിയത്. പഴയ നോട്ട് സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കി കേന്ദ്രം ഉത്തരവിറക്കുന്നതിന് മുമ്പായാണ് ഇത്രയും വലിയ തുക ബാങ്കിലെത്തിയത്.

2016 നവംബര്‍ 8 നായിരുന്നു നോട്ട് അസാധുവാക്കല്‍. നവംബര്‍ 14 ന് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് രാജ്യത്തെ സഹകരണബാങ്കുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.

എന്നാല്‍ 8 നും പതിനാലിനും ഇടയിലുള്ള അഞ്ച് പ്രവൃത്തി ദിവസം കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 746.59 കോടിയെന്ന വന്‍ തുകയുടെ പഴയ നോട്ടാണ് കൈപറ്റിയത്. ഇതുവഴി 2016-17 വര്‍‌ഷത്തില്‍ ബാങ്കിന്റെ മൊത്ത ലാഭം 14. 31 കോടിയായി ഉയര്‍ന്നെന്നും മുബൈയിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

639 കോടി രൂപയുടെ പഴയ നോട്ട് കൈപ്പറ്റി രണ്ടാം സ്ഥാനത്തുള്ളതും ബിജെപി നേതാക്കളുമായി ബന്ധമുള്ള ബാങ്ക് തന്നെ. ഗുജറാത്ത് മന്ത്രിയായ ജയേഷ് ഭായ് വിത്തല്‍ ഭായ് റാഡിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണിത്. ഗുജറാത്തില്‍ ബിജെപി യുടെ ശക്തി കേന്ദ്രങ്ങളൊന്നാണ് രാജ് കോട്ട്.

പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കിയിട്ടും ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍ നിഷേപമുണ്ടായി എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

TAGS :

Next Story