Quantcast

കെജ്‍രിവാള്‍ - ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന് 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ലെഫ്റ്റനന്റ് ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും.

MediaOne Logo

Web Desk

  • Published:

    6 July 2018 1:52 AM GMT

കെജ്‍രിവാള്‍ - ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന് 
X

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ലെഫ്റ്റനന്റ് ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും. സുപ്രീം കോടതി വിധി നടപ്പാക്കാൻ ലെഫ്റ്റനന്റ് ഗവർണർ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട്കെജ്‍രിവാൾ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. അതേസമയം സേവന വകുപ്പിന്റെ അധികാരം ആർക്കാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് ഡൽഹിയിൽ അധികാരമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് കൂടിക്കാഴ്ച. കോടതി ഉത്തരവിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിനുള്ള അനുമതി ലെഫ്റ്റനന്റ് ഗവർണറിൽ നിന്ന് സർക്കാർ എടുത്തു മാറ്റിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

അധികാരം സർക്കാരിനല്ല ലെഫ്റ്റനന്റ് ഗവർണർക്കാണെന്ന കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പഴയ ഉത്തരവ് നിലനിൽക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങവേയാണ് ലെഫ്റ്റനന്റ് ഗവർണറുമായി സർക്കാർ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഇതിനെ തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ കൂടിക്കാഴ്ചക്ക് അനുമതി നൽകുകയായിരുന്നു.

ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മൂവരും കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം സേവന വകുപ്പിന്റെ അധികാരം ആർക്കാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

നേരത്തെ സർക്കാർ ഉത്തരവിന്റെ ഫയൽ സേവന വിഭാഗം സെക്രട്ടറി തിരിച്ചയച്ചിരുന്നു. ഇതിനെ തുടർന്ന് ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യകേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുന്നറിയിപ്പ്.

TAGS :

Next Story