Quantcast

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം ഇന്ന് മദീനയിലെത്തും

ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് മദീനയില്‍ ഇറങ്ങും.

MediaOne Logo

Web Desk

  • Published:

    14 July 2018 8:08 AM GMT

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം ഇന്ന് മദീനയിലെത്തും
X

ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘത്തിന്റെ വിമാനം ഡല്‍ഹിയില്‍ നിന്നും ഇന്ന് മദീനയിലെത്തും. 410 യാത്രക്കാരാണ് ആദ്യ വിമാനത്തിലെത്തുക. ഏഴ് വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഇന്ന് സൌദിയിലെത്തുക. ഹാജിമാരെ സ്വീകരിക്കാന്‍ സര്‍വ സജ്ജമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍.

ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് മദീനയില്‍ ഇറങ്ങും. ഉച്ചക്ക് മൂന്ന് മണിക്കാണ് സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഹാജിമാര്‍ മദീനയില്‍ എത്തുക. ബംഗ്ലാദേശില്‍‌‌‍ നിന്നുള്ള വിമാനവും ജിദ്ദയില്‍ ഇറങ്ങും. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം സജ്ജമാണ്.

1,28,700 പേരെത്തും ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിന്. 443 വിമാനങ്ങളിലാണ് ഇവര്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങുക. ചെന്നൈയില്‍നിന്നും ജൂലൈ 29 നാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം. കേരളത്തിൽ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന്
കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കാണ്. ആദ്യം ഹജ്ജിനെത്തുന്ന സംഘത്തെ സ്വീകരിക്കാന്‍ കോണ്‍സുലേറ്റ്, എംബസി നേതൃത്വം മദീന വിമാനത്താവളത്തില്‍ സ്വീകരിക്കും.

TAGS :

Next Story