Quantcast

മോദി ഭയം ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി 

അഗ്നിവേശിനെതിരായആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും അദ്ദേഹത്തിന്റെ മുന്‍പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഈ പ്രതികരണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    18 July 2018 6:09 AM GMT

മോദി ഭയം ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി 
X

നരേന്ദ്ര മോദി ഭയം ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഗ്നിവേശിനെതിരായ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും അദ്ദേഹത്തിന്റെ മുന്‍പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഈ പ്രതികരണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

ഝാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപം വച്ച് ഇന്നലെയാണ് സ്വാമി അഗ്നിവേശിന് നേരെ ആക്രമണം ഉണ്ടായത്. ജയ് ശ്രീറാം വിളികളോടെ ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമിച്ചകതെന്നായിരുന്നു ആരോപണം. കരിങ്കൊടി പ്രതിഷേധം മാത്രമാണ് നിശ്ചയിച്ചിരുന്നതെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്യ്തന്നെന്നുമാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അമിത് സിങിന്റെ പ്രതികരണം.

സ്വാമി അഗ്നിവേശിന്റെ മുന്‍പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഈ പ്രതികരണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നായിരുന്നു ബി.ജെ.പി പ്രതികരണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഭയവും വെറുപ്പും ഉപയോഗിച്ച് അധികാരം നിലനിര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്ന ഭരണമുള്ളിടത്തെ ആക്രമണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അക്രമികള്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടകളാണെന്നും അവര്‍ക്ക് നിയമത്തെ ഭയമില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story