Quantcast

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി പിള്ളവാതം ബാധിച്ച ആദ്യത്തെ കുട്ടിയെ ദമ്പതികള്‍ കഴുത്ത് ഞെരിച്ചു കൊന്നു

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    7 Aug 2018 6:20 AM GMT

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി പിള്ളവാതം ബാധിച്ച ആദ്യത്തെ കുട്ടിയെ ദമ്പതികള്‍ കഴുത്ത് ഞെരിച്ചു കൊന്നു
X

രണ്ടാമത്തെ കുഞ്ഞിന് ആരോഗ്യമുണ്ടാകാന്‍ പിള്ളവാതം ബാധിച്ച ആദ്യത്തെ കുട്ടിയെ ദമ്പതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആറ് വയസുള്ള താര എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാതാപിതാക്കള്‍ ഇങ്ങിനെ ചെയ്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനന്തപാല്‍ എന്നയാളാണ് കുട്ടിയുടെ അച്ഛന്‍. അയല്‍വാസിയുടെ പരാതിപ്രകാരം ചതുര്‍പൂര്‍ ഗ്രാമത്തിലുള്ള അനന്തപാലിന്റെ വീട്ടിലെത്തിയ പൊലീസ് തറയ്ക്കടിയില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. കുട്ടി കഴിഞ്ഞ അഞ്ച് ദിവസമായി ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കില്ലെന്ന് മുത്തശ്ശി പറഞ്ഞു. നിരവധി മരുന്നുകള്‍ കൊടുത്തെങ്കിലും താരയുടെ ആരോഗ്യത്തിന് മാറ്റമുണ്ടായില്ലെന്നും ഓരോ ദിവസം കഴിയുന്തോറും സ്ഥിതി ഗുരുതരമായി. സഹോദരനും പിള്ളവാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് താരയെ ബലി നല്‍കാന്‍ തീരുമാനിച്ചതെന്ന് മുത്തശ്ശി പറഞ്ഞു. താരയുടെ മാതാപിതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story