നെഹ്റു പണ്ഡിറ്റ് അല്ല, ബീഫും പോര്‍ക്കും കഴിക്കുന്ന ഒരാള്‍ക്ക് പണ്ഡിറ്റ് ആകാന്‍ കഴിയില്ല: ബിജെപി എംഎല്‍എ
ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹുജ വാ തുറന്നാല്‍ അത് വിവാദമായി തീരും എന്നാണ് അടുത്തകാലത്തെ അവസ്ഥ. ഇത്തവണ രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് അഹുജയുടെ ഇര.
വിവാദങ്ങളുടെ തോഴനാണ് എന്നും രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹുജ. ഗ്യാന്‍ ദേവ് വാ തുറന്നാല്‍ അത് വിവാദമായി തീരും എന്നാണ് അടുത്തകാലത്തെ അവസ്ഥ. ഇത്തവണ രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് അഹുജയുടെ ഇര.
നെഹ്‌റു ഒരിക്കലും പണ്ഡിറ്റ് അല്ലെന്നും പോത്തിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്ന ഒരാള്‍ക്ക് പണ്ഡിറ്റ് ആവാന്‍ കഴിയില്ലെന്നുമാണ് അഹുജയുടെ പുതിയ പ്രസ്താവന. കോണ്‍ഗ്രസ്, പണ്ഡിറ്റ് എന്ന് അദ്ദേഹത്തിന്റെ പേരിന് മുമ്പില്‍ ചാര്‍ത്തുകയാണെന്ന ആരോപണവും അഹുജ ഉന്നയിച്ചു.
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പഠിച്ചത് ഇന്ദിരാ ഗാന്ധിയില്‍ നിന്നാണ് എന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയോടുള്ള പ്രതികരിക്കുകയായിരുന്നു അഹുജ. രാഹുല്‍ ഗാന്ധി ഇന്ദിരാ ഗാന്ധിയോടൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. ഇത് തെറ്റാണെങ്കില്‍ ഞാന്‍ എന്റെ സ്ഥാനം രാജി വെക്കും. അല്ലാത്ത പക്ഷം സച്ചിന്‍ പൈലറ്റ് അയാളുടെ സ്ഥാനം രാജി വെക്കണം. അഹുജ കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായല്ല അഹുജ ഗാന്ധി-നെഹ്‌റു കുടുംബങ്ങളെ ആക്രമിക്കുന്നത്. ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ച ശേഷമായിരുന്നു അഹുജയുടെ പ്രസ്താവന. കോണ്‍ഗ്രസ് ജാതീയതയുടെ പേരില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുകയാണെന്നും അഹുജ ആരോപിച്ചു.
പശുക്കടത്ത് ഭീകരവാദത്തെക്കാള്‍ വലിയ കുറ്റമാണെന്ന പ്രസ്താവനയിലൂടെയായിരുന്ന അഹുജ ഒടുവില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചുള്ള അഹുജയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതംമാറ്റുന്നുവെന്നായിരുന്നു അഹുജയുടെ മറ്റൊരു പ്രസ്താവന.
Adjust Story Font
16