പ്രളയക്കെടുതി: കേരളത്തിന് റിലയന്‍സിന്റെ 71 കോടിയുടെ സഹായം
കേരളത്തിന് അടിയന്തര സഹായം ആവശ്യമുള്ള സമയമാണിത്. കേരള ജനതക്കൊപ്പം റിലയന്‍സുമുണ്ടാകും. കേരളത്തിന് സഹായം നല്‍കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും റിലയന്‍സ് ഫൌണ്ടേഷന്‍ അധ്യക്ഷ നിതാ അംബാനി പറഞ്ഞു.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് റിലയൻസ് 71 കോടിയുടെ സഹായം നൽകും. നീത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷനാണ് കേരളത്തിന് സഹായമെത്തിക്കുക. ഇതിൽ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. 50 കോടി രൂപയുടെ ഉൽപന്നങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്ന് റിലയൻസ് അറിയിച്ചു.
കേരളത്തിന് അടിയന്തര സഹായം ആവശ്യമുള്ള സമയമാണിത്. കേരള ജനതക്കൊപ്പം റിലയന്‍സുമുണ്ടാകും. കേരളത്തിന് സഹായം നല്‍കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും റിലയന്‍സ് ഫൌണ്ടേഷന്‍ അധ്യക്ഷ നിതാ അംബാനി പറഞ്ഞു. 160 സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്നാണ് റിലയൻസ് ഫൗണ്ടേഷന്റെ അറിയിപ്പ്. സംസ്ഥാനത്തിന് സഹായവുമായുളള പ്രത്യേക വിമാനം മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തുമെന്നും റിലയൻസ് പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിന് കമ്പനിയുടെ സഹായവുമുണ്ടാകും. പ്രളയം മൂലം ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ നിരവധി കമ്പനികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവർക്ക് പിന്നാലെയാണ് റിലയൻസും സഹായഹസ്തവുമായി എത്തിയിരിക്കുന്നത്.
Adjust Story Font
16