മോദിയുടെ നിരീക്ഷണത്തിലുള്ള ആ പന്ത്രണ്ട് കോൺഗ്രസ് നേതാക്കൾ ഇവരാണ്
ട്വിറ്ററിൽ മോദി പിന്തുടരുന്ന ആളുകളുടെ ലിസ്റ്റ് ഒരു പരിശോധനക്ക് വിധേയമാക്കിയാൽ പ്രതിപക്ഷത്തുള്ള ചില രാഷ്ട്രീയ നേതാക്കളെ അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 43 ദശ ലക്ഷത്തിലധികം ആളുകൾ പ്രധാനമന്ത്രിയെ ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. എന്നാൽ, അദ്ദേഹം പിന്തുടരുന്നത് വെറും 1945 പേരെയാണ്. ട്വിറ്ററിൽ മോദി പിന്തുടരുന്ന ആളുകളുടെ ലിസ്റ്റ് ഒരു പരിശോധനക്ക് വിധേയമാക്കിയാൽ പ്രതിപക്ഷത്തുള്ള ചില രാഷ്ട്രീയ നേതാക്കളെ അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്, വിശേഷിച്ച് കോൺഗ്രസ് നേതാക്കൾ.
ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമായി പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്നവരിൽ 12 പേർ കോൺഗ്രസ് നേതാക്കളാണ്. ഇവരിൽ ഭൂരിഭാഗവും പാർട്ടിയുടെ വക്താക്കളോ പാർട്ടിയുടെ നിലപാടുകൾ പൊതു വേദികളിൽ വ്യക്തമാക്കുന്നവരോ ആണ്.
ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമായി പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്നവരിൽ 12 പേർ കോൺഗ്രസ് നേതാക്കളാണ്. ഇവരിൽ ഭൂരിഭാഗവും പാർട്ടിയുടെ വക്താക്കളോ പാർട്ടിയുടെ നിലപാടുകൾ പൊതു വേദികളിൽ വ്യക്തമാക്കുന്നവരോ ആണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധി ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വെറും 185 ആണ്. അക്കൂട്ടത്തിൽ പ്രധാനമന്ത്രി ഇല്ല താനും.
പ്രധാനമന്ത്രി പിന്തുടരുന്ന മറ്റു കോൺഗ്രസ് നേതാക്കൾ
നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ശശി തരൂരാണ്. ട്വിറ്ററിൽ സജീവമായ തരൂർ പല വിഷയങ്ങളിലും തന്റെ സ്വന്തം നിലപാട് വ്യക്തമാക്കുന്നയാള് കൂടിയാണ്. രാഹുൽ ഗാന്ധിക്ക് ശേഷം ട്വിറ്ററിൽ ജനകീയനായ കോൺഗ്രസ് നേതാവായ ശശി തരൂർ വിവിധ വിഷയങ്ങളിലെ പാർട്ടി നിലപാട് കൂടി വ്യക്തമാക്കുന്നയാളാണ്.
ഈയടുത്ത് കോൺഗ്രസ് ട്രെഷറർ ആയി നിയമിതനായ അഹ്‌മദ് പട്ടേൽ ഗുജറാത്തുകാരനും സോണിയ ഗാന്ധിയുടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണ്. ഗുജറാത്തുകാരനാണ് എന്നതിനാലും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് എന്നതിനാലും അഹ്‌മദ് പട്ടേലിനെയും നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്നുണ്ട്.
അഹ്‌മദ് പട്ടേലിന് പുറമെ മോദി പിന്തുടരുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങാണ്. നിലവിൽ ദേശീയ രാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞയാളാണെങ്കിലും പാർട്ടിയുടെ മദ്ധ്യ പ്രദേശ് കോർഡിനേഷൻ കമ്മിറ്റി ചെയര്മാനാണ് സിങ്. മുമ്പ് ട്വിറ്ററിലെ പോസ്റ്റുകളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ വ്യക്തി കൂടിയാണ് ദിഗ്‌വിജയ് സിങ്.
കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും മോദി പിന്തുടരുന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. മിക്ക ദിവസങ്ങളിലും പാർട്ടിയുടെ നിലപാടുകൾ പൊതു ഇടങ്ങളിൽ വ്യക്തമാക്കാറുള്ള വ്യക്തിയാണ് രൺദീപ് സിങ് സുർജേവാല.
ഇവർക്കൊക്കെ പുറമെ മദ്ധ്യ പ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ കേന്ദ്രമന്ത്രി ആർ പി എൻ സിങ്, മുൻ എം പിമാരായ മിലിന്ദ് ദിയോറ, സി പി ജോഷി, ശ്രദ്ധയനായ അഭിഭാഷകനും കോൺഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ, ഡൽഹി കോൺഗ്രസ് പ്രസിഡന്റ് അജയ് മാക്കൻ എന്നിവരും നരേന്ദ്ര മോദി പിന്തുടരുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടികയിലുണ്ട്. ഇവരൊക്കെയും വിവിധ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിച്ചും പാർട്ടി നിലപാടുകൾ വ്യക്തമാക്കിയും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നവരാണ്. കഴിഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ നിന്നും കോൺഗ്രസിൽ ചേർന്ന പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിനെയും പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്നുണ്ട്.
ട്വിറ്ററിൽ രാഹുൽ ഗാന്ധി പിന്തുടരുന്നവർ
ട്വിറ്ററിൽ രാഹുൽ ഗാന്ധി പിന്തുടരുന്ന ആകെ 185 പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ, ബില് ക്ലിന്റൺ, ഹിലരി ക്ലിന്റൺ തുടങ്ങി ഒരു പറ്റം ആഗോള രാഷ്ട്രീയക്കാരാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും രാഹുൽ ഗാന്ധിയുടെ ലിസ്റ്റിലുണ്ട്.
കൂടാതെ, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ബി ജെ പി അല്ലാത്തവയുടെ നേതാക്കളെയും ഗാന്ധി ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. ശരദ് പവാർ, അഖിലേഷ് യാദവ്, ലാലു പ്രസാദ്, തേജസ്വി യാദവ്, ശരദ് യാദവ്, മമത ബാനെർജി, എം കെ സ്റ്റാലിൻ എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും രാഹുൽ ഗാന്ധി ട്വിറ്ററിൽ പിന്തുടരുന്നുണ്ട്.
രാഹുലിന്റെ ലിസ്റ്റിലുള്ള ഏക ബിജെപി നേതാവ് ശത്രുഘ്‌നൻ സിൻഹ മാത്രമാണ്. അദ്ദേഹമാകട്ടെ, നിലവിൽ ബിജെപിയുമായി ഇടഞ്ഞ സാഹചര്യമാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിലപാടുകളെ പരസ്യമായി വിമര്ശിക്കുന്നയാളാണ് സിൻഹ.
കടപ്പാട്: ദ പ്രിന്റ്.
Adjust Story Font
16