Quantcast

റാഫേല്‍ ലേഖനം: 5000 കോടി ആവശ്യപ്പെട്ട് അനില്‍ അംബാനിയുടെ അപകീര്‍ത്തികേസ് 

കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അനില്‍ അംബാനി അപകീര്‍ത്തി കേസ് നല്‍കി.

MediaOne Logo

Web Desk

  • Published:

    26 Aug 2018 5:55 AM GMT

റാഫേല്‍ ലേഖനം: 5000 കോടി ആവശ്യപ്പെട്ട് അനില്‍ അംബാനിയുടെ അപകീര്‍ത്തികേസ് 
X

കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് അപകീര്‍ത്തി കേസ് നല്‍കി. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം റിലയന്‍സ് ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. നഷ്ടപരിഹാരമായി 5000 കോടി രൂപ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

നാഷണല്‍ ഹെറാള്‍ഡ് പബ്ലിഷര്‍മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഖാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവര്‍ക്കെതിരെയാണ് അനില്‍ അംബാനി കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് വക്താവ് ഗോഹിലിനെതിരെയും പരാതി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് 10 ദിവസം മുന്‍പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തില്‍ പറയുന്നത്. സര്‍ക്കാര്‍ കമ്പനിക്കായി വിട്ടുവീഴ്ച ചെയ്തെന്ന പരാമര്‍ശം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതി. കമ്പനിയുടെ സത്പേരിന് കളങ്കമുണ്ടാക്കിയതിന് നഷ്ടപരിഹാരമായി 5000 കോടി രൂപ നല്‍കണമെന്നാണ് അനില്‍ അംബാനിയുടെ ആവശ്യം.

TAGS :

Next Story