Quantcast

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍; ചരിത്രത്തിലാദ്യമായി 71 രൂപയിലെത്തി

ഇതേ ട്രന്‍ഡ് തുടരുകയാണെങ്കില്‍ അടുത്ത മാസമാകുമ്പോഴേക്കും 72 രൂപയിലേക്ക് വിനിമയ മൂല്യമെത്തുമെന്നാണ് വിലയിരുത്തല്‍.

MediaOne Logo

Web Desk

  • Published:

    31 Aug 2018 7:31 AM GMT

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍; ചരിത്രത്തിലാദ്യമായി 71 രൂപയിലെത്തി
X

രൂപയുടെ വിനിമയ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ച്ചയില്‍. ചരിത്രത്തിലാദ്യമായി ഡോളറുമായുള്ള വിനിമയ മൂല്യം 71 രൂപ കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഉണ്ടായിരുന്ന 70.74 രൂപയില്‍ നിന്നുമാണ് ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ മൂല്യം കുത്തനെയിടിഞ്ഞത്.

രൂപയുടെ വിനിമയത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിക്കുന്ന ഇടിവ് തുടരുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡ് താഴ്ചയിലേക്കാണ് വിനിമയ മൂല്യം എത്തുന്നത്. ഏറ്റവുമൊടുവില്‍ ചരിത്രത്തിലാദ്യമായി ഡോളറുമായുള്ള വിനിമയ മൂല്യം 71 രൂപയിലെത്തി. ഇന്നലെ 70.74രൂപയെന്ന റെക്കോര്‍ഡ് കുറവിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ ആദ്യം 70.82 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കും അവിടെ നിന്ന് 71 രൂപയിലേക്കും വിനിമയ മൂല്യം ഇടിഞ്ഞു. ഇതേ ട്രന്‍ഡ് തുടരുകയാണെങ്കില്‍ അടുത്ത മാസമാകുമ്പോഴേക്കും 72 രൂപയിലേക്ക് വിനിമയ മൂല്യമെത്തുമെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം പത്ത് ശതമാനമാണ് രൂപയുടെ വിനിമയത്തിലുണ്ടായ തകര്‍ച്ച. ഇതോടെ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായി രൂപ മാറി. തുര്‍ക്കിഷ് കറന്‍സി ലിറയുടെ തകര്‍ച്ച തുടരുന്നതും ഇത് ഏഷ്യന്‍ മാര്‍ക്കറ്റുകളിലുണ്ടാക്കിയ പ്രതിസന്ധിയും, ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് ആഭ്യന്തര മാര്‍ക്കറ്റിലെ ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതുമൊക്കെയാണ് രൂപയുടെ ഇടിവിന് കാരണമായി പറയപ്പെടുന്നത്.

TAGS :

Next Story