Quantcast

ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരം; ബിജെപി എംപി 

പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോര്‍ഡ് വര്‍ദ്ധനവിലെത്തിയതില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലായ ഘട്ടത്തിലാണ് എംപിയുടെ വിചിത്ര ന്യായീകരണം.

MediaOne Logo

Web Desk

  • Published:

    4 Sep 2018 7:44 AM GMT

ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരം; ബിജെപി എംപി 
X

ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരമാണെന്ന് ബിജെപി പാര്‍ലമെന്റംഗം നളിന്‍ കോഹ്‍ലി. പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോര്‍ഡ് വര്‍ദ്ധനവിലെത്തിയതില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലായ ഘട്ടത്തിലാണ് എംപിയുടെ വിചിത്ര ന്യായീകരണം. തുടര്‍ച്ചയായ പത്താം ദിവസവും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതോടെ മുംബൈയില്‍ പെട്രോളിന് 86.72 രൂപയും ഡീസലിന് 75.74 രൂപയുമായി.

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന ഇന്ധന വിലയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബിജെപി എംപിയുടെ ന്യായീകരണം. ഇന്ധന വില വര്‍ദ്ധനക്ക് കാരണം ആഗോള സമ്പദ് വ്യവസ്ഥയിലും ക്രൂഡ് ഓയില്‍ വിപണിയിലും സംഭവിക്കുന്ന കാര്യങ്ങളാണ്. എങ്കിലും സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണിതെന്ന കാര്യം മറക്കരുതെന്നാണ് എംപി നളിന്‍ കോഹ്ലിയുടെ വാദം.

അതേസമയം തുടര്‍ച്ചയായ പത്താം ദിവസവും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതോടെ പെട്രോളിന്റെയും ഡീസിലിന്റെയും വില റെക്കോര്‍ഡ ഉയര്‍ച്ചയിലെത്തി. മുംബൈയില്‍ പെട്രോളിന് 86.72ഉം ഡീസലിന് 75.74 രൂപയുമാണ് ഇന്നത്തെ വില. ചെന്നൈയില്‍ 82.41ഉം കൊല്‍ക്കത്തയില്‍ 82.22 രൂപയും തിരുവനന്തപുരത്ത് 82.70 രൂപയുമാണ് പെട്രോളിന്റെ വില. ഡീസലിന് ചെന്നൈയില്‍ 75.39 രൂപയും, കൊല്‍ക്കത്തയില്‍ 74.19 രൂപയും തിരുവനന്തപുരത്ത് 76.50 രൂപയുമാണ് ഇന്നത്തെ വില. വ്യാപര നികുതിയും വാറ്റും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന്റെ വില 79.31 എന്ന റെക്കോര്‍ഡിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യത. ഇതോടൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതും വരും ദിവസങ്ങളില്‍ ഇന്ധന വില ഉയര്‍ത്തും. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇന്ന് 71.37 രൂപയിലെത്തി.

TAGS :

Next Story