‘നേതാവ് ജനങ്ങള്‍ക്കിടയില്‍ ഇല്ലെങ്കില്‍ പിന്നെ അയാള്‍ നേതൃസ്ഥാനത്തും ഉണ്ടാവില്ല’ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി രാഹുല്‍ ഗാന്ധി
അനില്‍ അംബാനിയും വിജയ് മല്യയും പോലുള്ള കോടിപതികള്‍ക്ക് കോടികള്‍ കൊള്ളയടിക്കാന്‍ സഹായം ചെയ്ത കേന്ദ്രസര്‍ക്കാര്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി എന്ത് ചെയ്തുവെന്ന് രാഹുല്‍ ചോദിച്ചു.
ഏതെങ്കിലും മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വാതിലുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞെന്ന് ബോധ്യപ്പെട്ടാല്‍ 15മിനിറ്റിനുള്ളില്‍ പിന്നെ ആ സ്ഥാനത്ത് അദ്ദേഹമുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. 'നേതാവ് ജനങ്ങള്‍ക്കിടയില്‍ ഇല്ലെങ്കില്‍ പിന്നെ അയാള്‍ നേതൃസ്ഥാനത്തും ഉണ്ടാവില്ല' രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
അനില്‍ അംബാനിയും വിജയ് മല്യയും പോലുള്ള കോടിപതികള്‍ക്ക് കോടികള്‍ കൊള്ളയടിക്കാന്‍ സഹായം ചെയ്ത കേന്ദ്രസര്‍ക്കാര്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി എന്ത് ചെയ്തുവെന്ന് രാഹുല്‍ ചോദിച്ചു.
റാഫേല്‍ യുദ്ധ വിമാന ഇടപാടിലെ അഴിമതിയും വിജയ് മല്യയുടെ വായ്പ തട്ടിപ്പ് പ്രശ്നവും, വ്യാപം അഴിമതിയുമെല്ലാം ഉയര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് രാഹുല്‍ നടത്തിയത്. അനില്‍ അംബാനിയും വിജയ് മല്യയും പോലുള്ള കോടിപതികള്‍ക്ക് കോടികള്‍ കൊള്ളയടിക്കാന്‍ സഹായം ചെയ്ത കേന്ദ്രസര്‍ക്കാര്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി എന്ത് ചെയ്തുവെന്ന് രാഹുല്‍ ചോദിച്ചു.
ഉച്ചക്ക് 1മണിക്കാണ് രാഹുലിന്റെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള റോഡ് ഷോ ഭോപ്പാലിലെ ലാല്‍ഘട്ടി ചൌക്കില്‍ ആരംഭിച്ചത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. പതിനഞ്ച് കിലോമീറ്റര്‍ ഭോപ്പാല്‍ നഗരത്തിലൂടെ ശക്തി പ്രകടനം നടത്തിയ രാഹുല്‍ വൈകിട്ട് അഞ്ച് മണിയോടെ പൊതു സമ്മേളന വേദിയായ ദുസേറ മൈതാനത്തെത്തി. ദുസേറ മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി.
ये à¤à¥€ पà¥�ें- “വിജയ് മല്യ രാജ്യം വിട്ടത് നരേന്ദ്ര മോദിയുടെയും അറിവോടെ” പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
വ്യാപം അഴിമതിയിലൂടെ മധ്യപ്രദേശിലെ വിദ്യാഭ്യാസ, തൊഴില്‍ രംഗത്തെ നശിപ്പിച്ചുവെന്നും ഇതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നും രാഹുല്‍ പറഞ്ഞു. നോട്ട് നിരോധം, ജിഎസ്ടി തൊഴിലില്ലായ്മ, ഇന്ധന വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങളിലും രാഹുല്‍ ബിജെപിയെ കടന്നാക്രമിച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ മേഖല തിരിച്ചുള്ള തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കും.
Adjust Story Font
16