‘’പ്രധാനമന്ത്രി കള്ളനെന്ന് തന്നെയാണ് പറയാനുള്ളത്’’-മോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ കേസെടുത്തതിനെ പരിഹസിച്ച് ദിവ്യ സ്പന്ദന
അടുത്തവണ ട്വീറ്റ് ചെയ്യുമ്പോള്‍ കുറച്ചുകൂടി മികച്ചതാക്കാമെന്നും രാജ്യദ്രോഹകുറ്റം പഴകിയതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ഒന്നാണെന്നും ദിവ്യ ട്വീറ്റില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയെന്ന രമ്യ. അടുത്തവണ ട്വീറ്റ് ചെയ്യുമ്പോള്‍ കുറച്ചുകൂടി മികച്ചതാക്കാമെന്നും രാജ്യദ്രോഹകുറ്റം പഴകിയതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ഒന്നാണെന്നും ദിവ്യ ട്വീറ്റില്‍ പറയുന്നു. കള്ളന്‍ എന്നെഴുതിയ നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഇന്നലെയാണ് ദിവ്യക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'മെരാ പിഎം ചോര്‍ ഹെ' എന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദിവ്യ സ്പന്ദന നരേന്ദ്ര മോദിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
നരേന്ദ്രമോദി സ്വന്തം മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളനെന്ന് എഴുതുന്ന ചിത്രമായിരുന്നു ട്വീറ്റ്. തുടര്‍ന്ന് അഭിഭാഷകനായ സയ്യിത് റിസ്വാന്‍ അഹമ്മദാണ് ലഖനൌ പൊലീസില് പരാതി നല്‍കിയത്.
ഐപിസി 124എ, ഐടി ആക്ട് 67 എന്നാവകുപ്പുകളാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനെ പരിഹസിച്ചാണ് ദിവ്യയുടെ പുതിയ ട്വീറ്റ്. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ട്. അടുത്ത തവണ ട്വീറ്റ് മികച്ചതാക്കാന്‍ ശ്രമിക്കാം. രാജ്യദ്രോഹകുറ്റം പഴകിയതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ഒന്നാണെന്നും ദിവ്യ ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രി കള്ളനാണ് എന്ന ഹാഷ്ടാഗോടെയാണ് പുതിയ ട്വീറ്റും പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തവരോട് പ്രധാനമന്ത്രി കള്ളനെന്ന് തന്നെയാണ് പറയാനുള്ളത് എന്ന് പറഞ്ഞാണ് ദിവ്യ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
രമ്യക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന ഭീഷണിയുമായി മറ്റൊരാളും രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16