റഫാലില്‍ മോദിയെ പിന്തുണച്ച് പവാര്‍; എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പാര്‍ട്ടി അംഗത്വം രാജിവെച്ചു
റഫാല്‍ കരാറില്‍ നരേന്ദ്ര മോദി അഴിമതി കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ഇടപാടില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെന്ന് തോന്നുന്നില്ലെന്നും എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ രാജി വെച്ചു. ഇതിനു പുറമെ തന്റെ എം.പി സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, റഫേല്‍ കരാറിന്റെ വില സംബന്ധിച്ച് കോണ്‍ട്രാക്റ്റ് നെഗോസിയേഷന്‍ കമ്മറ്റിയില്‍ കൂടുതല്‍ പേര്‍ വിയോജിച്ചതായുള്ള വിവരങ്ങളും പുറത്ത് വന്നു.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി കാണിച്ചുവെന്ന് കരുതുന്നില്ലെന്നും, ഇടപാടില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെന്ന് തോന്നുന്നില്ലെന്നും എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് എന്‍.സി.പി ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനിടെയായിരുന്നു ഈ പ്രസ്താവന. ഇതിന് പിന്നാലെയാണ് എന്‍.സി.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ബീഹാറിലെ കട്ടിഹാറില്‍ നിന്നുള്ള എം.പിയുമായ താരീഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്.
ശരത് പവറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. ലോക്സഭാംഗത്വം രാജവെക്കുമെന്നും, തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും താരീഖ് അന്‍വര്‍ അറിയിച്ചു.
അതിനിടെ റഫാല്‍ കരാറിന്റെ വില സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ കോണ്‍ട്രാക്റ്റ് നെഗോസിയേഷന്‍ കമ്മറ്റിയിലെ മൂന്ന് അംഗങ്ങള്‍ വിയോജിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നു. കാരാറിന്റെ ബെഞ്ച് മാര്‍ക്ക് വില കൂടുതലാണെന്നും, ഇരുപത് ശതമാനം ഡിസ്ക്കൌണ്ടില്‍ ജര്‍മന്‍ നിര്‍മിത യൂറോ ഫൈറ്റര്‍ വിമാനങ്ങള്‍ ലഭിക്കുമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതായാണ് വിവരം. പ്രതിരോധ സെക്രട്ടറി രാജീവ് വര്‍മ കരാറില്‍ വിയോജനക്കുറിപ്പ് നല്‍കിയതായി ഇന്നലെ പറത്ത് വന്നിരുന്നു.
Adjust Story Font
16