Quantcast

പെട്രോള്‍ വില നൂറിലേക്ക് 

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.20 രൂപയാണ് ഇന്നത്തെ വില.

MediaOne Logo

Web Desk

  • Published:

    2 Oct 2018 8:01 AM GMT

പെട്രോള്‍ വില നൂറിലേക്ക് 
X

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി. പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.20 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 79.89 രൂപയും. ഡല്‍ഹിയില്‍ പെട്രോളിന് 83.85 രൂപയും ഡീസലിന് 75.25 രൂപയുമായി വര്‍ധിച്ചു. കൊല്‍ക്കത്തയില്‍ പെട്രോളിന് 85.65 രൂപയാണെങ്കില്‍ ഡീസലിന് 77.10 രൂപയാണ് ഇന്നത്തെ വില. ചെന്നൈയില്‍ പെട്രോള്‍ വില 87.18 രൂപയും ഡീസലിന് 79.57 രൂപയുമായി വര്‍ധിച്ചു. ബംഗളൂരുവില്‍ 84.52 രൂപയാണ് പെട്രോളിനെങ്കില്‍ 75.64 രൂപയാണ് ഡീസല്‍ വില.

കോഴിക്കോട് 86.22 രൂപയും കൊച്ചിയില്‍ 85.96 രൂപയും തിരുവനന്തപുരത്ത് 87.31 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ കോഴിക്കോട് 79.60 രൂപയും കൊച്ചിയില്‍ 79.33 രൂപയും തിരുവനന്തപുരത്ത് 80.59 രൂപയുമായി വര്‍ധിച്ചു. ആഗസ്ത് 15ന് ശേഷം പെട്രോള്‍ വിലയില്‍ 6.50 രൂപയുടെ വര്‍ധനയാണുണ്ടായത്.

പെട്രോള്‍ വില നൂറിലേക്ക് കടന്നേക്കുമെന്ന് സൂചന വന്നതോടെ പമ്പുകളില്‍ മീറ്റര്‍ റീഡിങ് മൂന്നക്കത്തിലേക്ക് മാറ്റാന്‍ ഒരുക്കം തുടങ്ങി. രാജ്യത്ത് ഏറ്റവുമധികം പെട്രോള്‍ വില ഉയര്‍ന്ന മുംബൈയിലാണ് മാറ്റത്തിന് നീക്കം തുടങ്ങിയത്.

TAGS :

Next Story