Quantcast

ഇത് നാണക്കേട്..! ഇന്ത്യക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് ഗീതാ ഗോപിനാഥിന്റെ ജാതി

തുടരെയുള്ള സെര്‍ച്ചിന്റെ ഫലമായി ‘ഗീതാ ഗോപിനാഥ് കാസ്റ്റ്’ എന്ന ഒാട്ടോ കമ്പ്ലീറ്റ് പ്രഡിക്ഷന്‍ ആണ് നിലവില്‍ സെര്‍ച്ച് എഞ്ചിനുകളില്‍ പ്രത്യക്ഷപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    5 Oct 2018 2:59 PM

ഇത് നാണക്കേട്..! ഇന്ത്യക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് ഗീതാ ഗോപിനാഥിന്റെ ജാതി
X

ഇന്ത്യക്കാരുടെ ജാതീയതയുടെയും, വംശവെറിയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഗീതാ ഗോപിനാഥ്. രാജ്യാന്തര നാണയനിധിയുടെ(IMF) ചീഫ് എക്കണോമിസ്റ്റായി നിയമിതയായ ഗീതാ ഗോപിനാഥ്, ഈ നേട്ടം കെെവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ്. എന്നാല്‍, അസൂയാവഹമായ ഈ നേട്ടം സ്വന്തമാക്കിയപ്പോഴും ഇന്ത്യക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് ഗീതാ ഗോപിനാഥിന്റെ ജാതി ഏതാണെന്നായിരുന്നു.

അഭിമാനകരമായ നേട്ടം കെെവരിച്ചതിനു പിറകെ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞത് ഗീതാ ഗോപിനാഥിന്റെ ജാതി ആയിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തുടരെയുള്ള സെര്‍ച്ചിന്റെ ഫലമായി ‘ഗീതാ ഗോപിനാഥ് കാസ്റ്റ്’ എന്ന ഒാട്ടോ കമ്പ്ലീറ്റ് പ്രഡിക്ഷന്‍ ആണ് നിലവില്‍ സെര്‍ച്ച് എഞ്ചിനുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

രാജ്യാന്തര സാമ്പത്തിക മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ‘അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സി’ല്‍ അംഗത്വം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗീതാ ഗോപിനാഥ്.

നേരത്തെ ടെന്നിസ് താരം പി.വി സിന്ധുവിന്റെയും, അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പ് 400 മീറ്ററിലെ സ്വര്‍ണം ജേതാവ് ഹിമാ ദാസിന്റെയും ജാതി തിരഞ്ഞ് കുപ്രസിദ്ധി നേടിയിരുന്നു ഇന്ത്യക്കാര്‍.

TAGS :

Next Story