രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്; മാനവേന്ദ്ര സിങ് കോണ്‍ഗ്രസിലേക്ക്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മാനവേന്ദ്ര കൂടിക്കാഴ്ച നടത്തും. ബാഹ്കായ രജപുത് സമുദായത്തെ ഒപ്പം കൂട്ടി മുന്നോട്ട് പോകാനാണ് മാനവേന്ദ്രയുടെ തീരുമാനം.
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെ ബി.ജെ.പി വിട്ട നേതാവ് മാനവേന്ദ്ര സിങ് ഇന്ന് കോണ്‍ഗ്രസില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മാനവേന്ദ്ര കൂടിക്കാഴ്ച നടത്തും. ബാഹ്കായ രജപുത് സമുദായത്തെ ഒപ്പം കൂട്ടി മുന്നോട്ട് പോകാനാണ് മാനവേന്ദ്രയുടെ തീരുമാനം.
കഴിഞ്ഞ മാസം അവസാനമായിരുന്നു മാനവേന്ദ്ര സിങ് ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ പ്രചാരണ പരിപാടിയായ ഗൌരവ് റാലിക്ക് സമാനമായി ബാര്‍മറില്‍ സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചിരുന്നു പ്രഖ്യാപനം. വസുന്ധര സര്‍ക്കാരില്‍ അതൃപ്തരായ രജപുത് സമുദായാംഗങ്ങളെ അണിനിരത്തിയായിരുന്നു മാനവേന്ദ്ര സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചത്. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം.
രജപുത് സമുദായാംഗമായ മാനവേന്ദ്രയുടെ രാജി പ്രഖ്യാപനം ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ കുറവുണ്ടാക്കിയേക്കുമെന്നും ഇത് മുതലെടുക്കാനായാല്‍ വലിയ നേട്ടമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. മാനവേന്ദ്രയടക്കം 2013ല്‍ 14 എംഎല്‍എമാര്‍ വന്ന സമുദായമാണ് രജപുത്. ജാട്ട് , രജപുത് വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകളായിരുന്നു വസുന്ധര രാജ്യ സിന്ധ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തുണ്ടായ പ്രതിഷേധവും മാനവേന്ദ്രയുടെ പാർട്ടി വിടലും മുന്നാക്ക വിഭാഗ വോട്ടുകളിൽ വലിയ വിള്ളലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപനക നേതാവുമായ ജശ്വന്ത് സിങിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് അതൃപ്തനായത്.
Adjust Story Font
16