Quantcast

വിദേശ ഫണ്ട് സ്വീകരിച്ചതില്‍ നിയമലംഘനം; എന്‍.ഡി.ടിവിക്ക് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്  

MediaOne Logo

Web Desk

  • Published:

    19 Oct 2018 5:18 AM GMT

വിദേശ ഫണ്ട് സ്വീകരിച്ചതില്‍ നിയമലംഘനം; എന്‍.ഡി.ടിവിക്ക് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്  
X

സ്വകാര്യ വാര്‍ത്താ ചാനലായ എന്‍.ഡി.ടിവിക്ക് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. 4000 കോടി രൂപയുടെ വിദേശ നിക്ഷേപ നിയമ ലംഘനം ആരോപിച്ചാണ് ഇ.ഡിയുടെ നടപടി.

'1637 കോടി രൂപയുടെ നേരിട്ടുള്ള വിദേശ ഫണ്ടിലും 2732 കോടി രൂപയുടെ വിദേശ നിക്ഷേപത്തിലും എന്‍.ഡി.ടി.വി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്.ഇ.എം.എ) ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്,' എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എന്‍.ഡി.ടി.വി ഗ്രൂപ്പിന്റെ സ്ഥാപകരും മേധാവികളുമായ പ്രണോയ് റോയ്, രാധിക റോയ്, ജേര്‍ണലിസ്റ്റ് വിക്രം ചന്ദ്ര, മറ്റു ചിലര്‍ എന്നിവര്‍ക്കാണ് ഇ.ഡി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.

മിസ് എന്‍.ഡി.ടി.വി ലൈഫ് സ്റ്റൈല്‍ ഹോള്‍ഡിങ്ങ്‌സ് ലിമിറ്റഡ്, മിസ് സൗത്ത് ഏഷ്യ ക്രിയേറ്റീവ് അസ്സെറ്റ്‌സ് ലിമിറ്റഡ്, മിസ് ആസ്‌ട്രോ ഓവര്‍സീസ് ലിമിറ്റഡ്, മിസ് എന്‍.ഡി.ടി.വി ഇമേജിന്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് ആരോപണ വിധേയമായിട്ടുള്ളത്.

TAGS :

Next Story