Quantcast

കര്‍ണി സേന വനിതാ വിഭാഗത്തിന്റെ നേതാവായി രവീന്ദ്ര ജഡേജയുടെ ഭാര്യ 

കഴിഞ്ഞ വര്‍ഷം പത്മാവതി സിനിമക്ക് എതിരെ രാജ്യത്ത് അക്രമ സമരം നടത്തിയ ക്ഷത്രിയ - രജ്പുത് സംഘടനയാണ് കര്‍ണി സേന

MediaOne Logo

Web Desk

  • Published:

    21 Oct 2018 3:56 PM

കര്‍ണി സേന വനിതാ വിഭാഗത്തിന്റെ നേതാവായി രവീന്ദ്ര ജഡേജയുടെ ഭാര്യ 
X

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവാഭാ ജഡേജ കര്‍ണി സേന വനിതാ വിഭാഗത്തിന്റെ നേതൃസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം പത്മാവതി സിനിമക്ക് എതിരെ രാജ്യത്ത് അക്രമ സമരം നടത്തിയ ക്ഷത്രിയ - രജ്പുത് സംഘടനയാണ് കര്‍ണി സേന. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതില്‍ റിവാഭാ ജഡേജ കര്‍ണി സേന നേതാക്കള്‍ക്ക് നന്ദി പറഞ്ഞു. കര്‍ണി സേനയിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് ജഡേജയുടെ ഭാര്യ പറഞ്ഞു.

പുരുഷന്മാരുടെ സുരക്ഷ ഇല്ലാതെ തന്നെ ശക്തയാകുവാനും, നികൃഷ്ട മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടുവാനും സ്ത്രീയെ പ്രാപ്തമാക്കുകയാണ് എന്റെ ലക്ഷ്യം. ഈ വര്‍ഷം ജാംനഗറില്‍ തന്റെ കാര്‍ ബൈക്കില്‍ ഇടിച്ചതിന് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ തന്നെ അടിച്ചു. ഇതുപോലുള്ള ആക്രമണങ്ങള്‍ തടയുന്നതിന് സ്ത്രീയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജഡേജയുടെ ഭാര്യ പറഞ്ഞു.

ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ണി സേനയുടെ ശക്തമായ സാന്നിധ്യമുള്ളത്.

TAGS :

Next Story