Quantcast

‘രാമക്ഷേത്ര നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കും’ പ്രഖ്യാപനവുമായി വി.എച്ച്.പി നേതാവ്

ഉത്തരാഖണ്ഡില്‍ നിന്നുള്ള സ്വാമി വിവേകാനന്ദന്‍ മോദിയെ രാമന്റെ അവതാരമെന്ന് വിശേഷിപ്പിച്ചു. മോദിയുടെ ഭരണകാലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടന്നില്ലെങ്കില്‍ അത് അധ്യധികം വിചിത്രമായിരിക്കുമെന്നും സ്വാമി.

MediaOne Logo

Web Desk

  • Published:

    3 Nov 2018 11:30 AM GMT

‘രാമക്ഷേത്ര നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കും’ പ്രഖ്യാപനവുമായി വി.എച്ച്.പി നേതാവ്
X

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രം നിയമം കൊണ്ടുവരണമെന്ന ആര്‍.എസ്.എസ് നിര്‍ദ്ദേശത്തിന് പിറകെ വിവാദ പ്രസ്താവനയുമായി വി.എച്ച്.പി നേതാവ് രംഗത്ത്. മുന്‍ ബി.ജെ.പി എം.പിയും മുതിര്‍ന്ന വി.എച്ച്.പി നേതാവുമായ രാംവിലാസ് വേദാന്തിയാണ് രാമക്ഷേത്ര നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

നിയമനിര്‍മ്മാണത്തിനോ ഓര്‍ഡിനന്‍സിനോ വേണ്ടി കാത്തിരിക്കാനാവില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്നും വേദാന്തി വ്യക്തമാക്കി. അഖില ഭാരതീയ സാന്ത് സമിതിയുടെ ദ്വിദിന 'ധര്‍മദേശ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംവിലാസ് വേദാന്തി. രാമക്ഷേത്ര നിര്‍മ്മാണം അയോധ്യയില്‍ തന്നെ ഡിസംബറില്‍ ആരംഭിക്കുമെന്നും അതേസമയം മുസ്‍ലിംകള്‍ക്ക് ലക്നൌവില്‍ പള്ളി നിര്‍മ്മിക്കാമെന്നും വേദാന്തി പറ‍ഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി തലവന്‍ അമിത്ഷാ, പാര്‍ട്ടി മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെല്ലാം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും എന്നാല്‍, നിയമനിര്‍മ്മാണം നടത്തിയാല്‍ വര്‍ഗീയ കലാപം തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വി.എച്ച്.പി നേതാവ് കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡില്‍ നിന്നുള്ള സ്വാമി വിവേകാനന്ദന്‍ മോദിയെ രാമന്റെ അവതാരമെന്ന് വിശേഷിപ്പിച്ചു. മോദിയുടെ ഭരണകാലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടന്നില്ലെങ്കില്‍ അത് അധ്യധികം വിചിത്രമായിരിക്കുമെന്നും സ്വാമി പറഞ്ഞു.

TAGS :

Next Story