തേള്‍ പരാമര്‍ശം: തനിക്കെതിരായ അപകീര്‍ത്തി കേസ് ബാലിശമെന്ന് തരൂര്‍
കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.
തനിക്കെതിരായ അപകീര്‍ത്തി കേസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേസ് വെറും ബാലിശമാണെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും തരൂര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശത്തിലായിരുന്നു ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്.
''ആരോപണങ്ങൾ ബാലിശമാണ്. ജനങ്ങളുടെ അഭിപ്രായങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുകയാണെങ്കിൽ നമ്മുടെ ജനാധിപത്യം എവിടെയാണ്? അഭിപ്രായ സ്വാതന്ത്ര്യം എവിടെയാണ്?" തരൂര്‍ ചോദിച്ചു.
കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരുവെളിപ്പെടുത്താത്ത ആര്‍.എസ്.എസ് നേതാവ് തന്നെ പറഞ്ഞെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. അതിനെ നമുക്ക് കൈ കൊണ്ട് എടുത്തുകളയാനോ ചെരിപ്പൂരി അടിക്കാനോ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ये à¤à¥€ पà¥�ें- മോദിക്കെതിരായ തേള്‍ പരാമര്‍ശം; ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്
ये à¤à¥€ पà¥�ें- മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയെന്ന് ആര്‍.എസ്.എസ് നേതാവ് പറഞ്ഞെന്ന് ശശി തരൂര്‍
തരൂരിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു പ്രസ്താവനയെന്നും, മതവികാരം മുറിവേല്‍പിക്കുന്നതിനായി മന:പൂര്‍വമാണ് അദ്ദേഹം ഇത് പറഞ്ഞതെന്നുമായിരുന്നു ബബ്ബാറിന്റെ ആരോപണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ നവംബര്‍ 16ന് വാദം കേള്‍ക്കും.
Adjust Story Font
16