രാമക്ഷേത്ര വിഷയം ആളിക്കത്തിക്കാന്‍ വി.എച്ച്.പി
സുപ്രിം കോടതിയെ എതിര്‍പക്ഷത്ത് നിര്‍ത്തിയും രാമക്ഷേത്രം ഹിന്ദുക്കളുടെ അഭിമാനപ്രശ്നമാണെന്ന് വരുത്തിത്തീര്‍ത്തും ആവുന്നത്ര ധ്രുവീകരണം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അയോധ്യ വിഷയം ആളിക്കത്തിക്കാനുറച്ച് സംഘപരിവാര്‍. സുപ്രിം കോടതിയെ എതിര്‍പക്ഷത്ത് നിര്‍ത്തിയും രാമക്ഷേത്രം ഹിന്ദുക്കളുടെ അഭിമാനപ്രശ്നമാണെന്ന് വരുത്തിത്തീര്‍ത്തും ആവുന്നത്ര ധ്രുവീകരണം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
രാമക്ഷേത്ര നിര്‍മാണം മാത്രം അജണ്ടയാക്കിയാണ് വി.എച്ച്.പിയുടെ സന്യാസി സംഘമായ അഖില ഭാരതീയ സന്ത് സമിതി ഡല്‍ഹിയില്‍ രണ്ട് ദിവസം നീണ്ട സമ്മേളനം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. മൂവായിരത്തോളം സന്യാസിമാര്‍ പങ്കെടുത്തു. 1992ന് ശേഷം രാമക്ഷേത്രമെന്ന അജണ്ടയിലൂന്നി ഇത്രയധികം സന്യാസിമാരെ സംഘടിപ്പിക്കുന്നത് ഇതാദ്യം. സമ്മേളനത്തിനൊടുവില്‍ രാമക്ഷേത്രത്തിനായി നിയമനിര്‍മാണം കൊണ്ടുവരാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയവും പാസ്സാക്കി. നവംബര്‍ 25 ന് മൂന്ന് നഗരങ്ങളില്‍ വിപുലമായ സന്യാസി സമ്മേളനങ്ങള്‍ നടത്തും. മാധ്യസ്ഥ്യശ്രമമെന്ന പേരില്‍ രാമക്ഷേത്രത്തിനായി രംഗത്തിറങ്ങിയ യോഗഗുരു ശ്രീ ശ്രീ രവിശങ്കറിനെ ഉള്‍പ്പെടെ അണിനിരത്തിയാണ് സംഘപരിവാര്‍ തന്ത്രം മെനയുന്നത്.
ആര്‍.എസ്.എസും രഥയാത്ര മാതൃകയില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അഴിമതിയാരോപണങ്ങള്‍ക്കും കേന്ദ്രത്തിന്റെ ഭരണകോട്ടങ്ങള്‍ക്കും പകരം ചര്‍ച്ചകള്‍ അയോധ്യയിലേക്ക് തിരിക്കുകയാണ് ആത്യന്തിക ലക്ഷ്യം.
Adjust Story Font
16