Quantcast

തെലങ്കാന തെരഞ്ഞെടുപ്പ്: ബാലറ്റിന്റെ പിങ്ക് നിറം മാറ്റണമെന്ന് കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പിന് പിങ്കും ലോക്സഭ തെരഞ്ഞെടുപ്പിന് വെള്ളയും ബാലറ്റുകള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും ഇത് തന്നെ തുടരാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

MediaOne Logo

Web Desk

  • Published:

    15 Nov 2018 8:26 AM

തെലങ്കാന തെരഞ്ഞെടുപ്പ്: ബാലറ്റിന്റെ പിങ്ക് നിറം മാറ്റണമെന്ന് കോണ്‍ഗ്രസ്
X

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ പിങ്ക് ബാലറ്റുകള്‍ക്കെിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന് പിങ്കും ലോക്സഭ തെരഞ്ഞെടുപ്പിന് വെള്ളയും ബാലറ്റുകള്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന ബാലറ്റിന്റെ പിങ്ക് നിറം മാറ്റണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തെലങ്കാന രാഷ്ട്ര സമിതിയുമായി ബന്ധപ്പെട്ട നിറമാണ് പിങ്കെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് പിങ്കും ലോക്സഭ തെരഞ്ഞെടുപ്പിന് വെള്ളയും ബാലറ്റുകള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും ഇത് തന്നെ തുടരാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.

ഇതിനിടെ കോണ്‍ഗ്രസ് 10 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ടു. 14 സീറ്റ് ആവശ്യപ്പെട്ടിടത്ത് 3 സീറ്റ് മാത്രമാണ് നല്‍കിയതെന്നും അതിനാല്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും മുസ്‍ലിം നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 74 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്. 119 സീറ്റില്‍ 94 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ബാക്കി സീറ്റുകള്‍ സഖ്യ കക്ഷികളായ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നിവര്‍ക്ക് നല്‍കും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി സി.പി.ഐ നില്‍ക്കുമ്പോള്‍ 28 സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ്മയായ ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിനാണ് സി.പി.എം നേതൃത്വം നല്‍കുന്നത്. ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് 119 സീറ്റിലും മത്സരിക്കുന്നുണ്ട്.

TAGS :

Next Story