Quantcast

പഞ്ചസാരക്കും വില കൂടിയേക്കും; അധിക സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

അധിക സെസിന് നിയമ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചസാരക്ക് 5 ശതമാനം ജി.എസ്.ടി പിരിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    16 Nov 2018 8:33 AM GMT

പഞ്ചസാരക്കും വില കൂടിയേക്കും; അധിക സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന
X

പഞ്ചസാരക്ക് വിലവര്‍ധിക്കാന്‍ സാധ്യത. പഞ്ചസാരക്ക് അധിക സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അധിക സെസിന് നിയമ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചസാരക്ക് 5 ശതമാനം ജി.എസ്.ടി പിരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് സെസ് ഏര്‍പ്പെടുത്താനുളള നീക്കം.

ജി.എസ്.ടിക്ക് പുറമെ സെസ് ഏര്‍പ്പെടുത്തുന്നതിന് തടസമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. കിലോക്ക്3 രൂപ വരെ സെസ് ഈടാക്കാനാണ് ആലോചന. കരിമ്പ് കര്‍ഷകരുടെ നഷ്ടം നികത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. കരിമ്പ് കര്‍ഷകര്‍ക്ക് പഞ്ചസാര മില്ലുടമകളില്‍ നിന്ന് കോടിക്കണക്കിന് രൂപ കുടിശ്ശിക കിട്ടാനുണ്ട്.

സെപ്റ്റംബര്‍ വരെ 11,700 കോടിയാണ് കുടിശ്ശിക. സെസിലൂടെ പിരിക്കുന്ന തുക പ്രത്യേക ഫണ്ടായി മാറ്റി അതില്‍ നിന്ന് കുടിശ്ശിക കൊടുത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കരിമ്പ് കര്‍ഷകരുടെ പിന്തുണയും ഇതുവഴി ആര്‍ജിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

TAGS :

Next Story