Quantcast

ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ തോല്‍പ്പിച്ച് ആന്ധ്രാ പ്രദേശ് നിയമസഭാ കെട്ടിടത്തിന്റെ രൂപകല്‍പ്പന

സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റിയേക്കാള്‍ 68 മീറ്റര്‍ നീളം കൂടുതലാണ് അമരാവതിയില്‍ പുതുതായി പണി കഴിപ്പിക്കുന്ന നിയമസഭാ കെട്ടിടത്തിന്

MediaOne Logo

Web Desk

  • Published:

    26 Nov 2018 10:21 AM GMT

ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ തോല്‍പ്പിച്ച് ആന്ധ്രാ പ്രദേശ് നിയമസഭാ കെട്ടിടത്തിന്റെ രൂപകല്‍പ്പന
X

പുതുതായി രൂപ കല്‍പ്പന ചെയ്യുന്ന ആന്ധ്രാ പ്രദേശ് നിയമസഭാ കെട്ടിടത്തിന് കൊട്ടിയാഘോഷിച്ച പട്ടേല്‍ പ്രതിമയേക്കാള്‍ പൊക്കം കൂടുതല്‍. സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റിയേക്കാള്‍ 68 മീറ്റര്‍ നീളം കൂടുതലാണ് അമരാവതിയില്‍ പുതുതായി പണി കഴിപ്പിക്കുന്ന നിയമസഭാ കെട്ടിടത്തിന്.

നിയമസഭാ കെട്ടിടം മൂന്ന് കെട്ടിടങ്ങളിലായി 250 മീറ്ററുള്ള വലിയ ടവറോട് കൂടിയാണ് നിര്‍മിക്കുക. 182 മീറ്റര്‍ നീളമാണ് ഗുജറാത്തിലെ സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റിക്കുള്ളത്.

മുഖ്യമന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു യു.കെ ആസ്ഥാനമായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്നേര്‍സിന്റെ കെട്ടിട ഡിസൈനില്‍ പൂര്‍ണ തൃപ്തനാണെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമ്പല്‍ പൂവിന്റെ നേര്‍ വിപരീത രൂപത്തിലാകും കെട്ടിടം പണി കഴിപ്പിക്കുകയെന്ന് നഗരകാര്യ മന്ത്രി പി. നാരായണ പറഞ്ഞു. നവംബറിലൂടെ ടെന്‍ഡര്‍ ജോലികള്‍ക്കായി ക്ഷണിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. കെട്ടിടം ചുഴലിക്കാറ്റിനെയും ഭൂകമ്പത്തെയും തടയുന്ന രൂപത്തിലാകും പണി കഴിപ്പിക്കുക.

അതേ സമയം ഗുജറാത്തിലെ ഒരു ബുദ്ധിസ്റ്റ് സംഘടന 80 അടി വലിപ്പമുള്ള ബുദ്ധയുടെ പ്രതിമ നിര്‍മിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടന സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റി രൂപകല്‍പ്പന ചെയ്ത റാം വാഞ്ചി സൂതറുമായി ഇക്കാര്യം ഉറപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

3000 കോടി ചെലവില്‍ നിര്‍മിച്ച ഗുജറാത്തിലെ സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റി ഒക്ടോബര്‍ 31നായിരുന്നു ഉദ്ഘാടനം ചെയ്തത്. നിലവില്‍ സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റി ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് അറിയപ്പെടുന്നത്. ചൈനയിലെ സ്പ്രിങ്ങ് ബുദ്ധ ക്ഷേത്രത്തിന്റെ റെക്കോര്‍ഡായിരുന്നു സ്റ്റാച്ച്യൂ ഒാഫ് യൂണിറ്റി തകര്‍ത്തിരുന്നത്.

‘പ്രതിമ നിര്‍മിക്കാനുള്ള സ്ഥലം പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു’; ഫൌണ്ടെഷന്റെ അദ്ധ്യക്ഷന്‍ ബാന്‍ടെ പ്രശീല്‍ രത്ന മാധ്യമ പ്രവര്‍ത്തകരോട് അഹമദാബാദില്‍ വെച്ച് പറഞ്ഞു.

ये भी पà¥�ें- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

TAGS :

Next Story