കാറുകള്‍ക്ക് മുകളില്‍ കയറി അഭ്യാസം; പൊലീസുകാരന് 5000 രൂപ പിഴ

ഓടിക്കൊണ്ടിരിക്കുന്ന കാറുകള്‍ക്ക് മുകളില്‍ കയറി അഭ്യാസം കളിച്ച പൊലീസുകാരന് പിഴ ശിക്ഷ. മധ്യപ്രദേശിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ് ഓടികൊണ്ടിരിക്കുന്ന കാറുകള്‍ക്ക് മുകളില്‍ കയറി 'ഷോ' കാണിച്ചത്. പൊലീസുകാരന്‍ കാറിന് മുകളില്‍ കയറി സഞ്ചരിക്കുന്ന വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് 5000 രൂപ പിഴ ശിക്ഷ വിധിച്ചത്.
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ നരസിംഗര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജായ മനോജ് യാദവിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Actor नही, Sub Inspector है ... !!! #MadhyaPradesh के दमोह जिले के एक सब इंस्पेक्टर 👇🏼 का वीडियो !
— Supriya Bhardwaj (@Supriya23bh) May 11, 2020
एसपी ने दिए जांच के आदेश... pic.twitter.com/P2mMQy3Bnx
സിങ്കം സിനിമയിലെ ഗാനം അകമ്പടിയായി ഉപയോഗിച്ചിരിക്കുന്ന വീഡിയോയില്‍ രണ്ട് കാറുകള്‍ക്ക് മുകളില്‍, പോക്കറ്റില്‍ നിന്ന് കൂളിങ് ഗ്ലാസ് എടുത്ത് വെക്കുകയും കൈ വീശി കാണിക്കുകയുമാണ് പൊലീസുകാരനായ മനോജ് യാദവ് ചെയ്തത്. ട്വിറ്ററില്‍ പ്രചരിച്ച വീഡിയോക്ക് താഴെ വലിയ രീതിയിലാണ് വിമര്‍ശന കമന്‍റുകള്‍ വരുന്നത്. ജനങ്ങളെ സ്വാധീനിക്കേണ്ട നിയമപാലകര്‍ തന്നെ അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നത് ആശ്വാസകരമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഇന്‍സ്‌പെക്ടര്‍ ജനറലുമായ അനില്‍ ശര്‍മ പ്രതികരിച്ചു.
Adjust Story Font
16