തമിഴ്‍നാട്ടിലെ സർവെ ഫലങ്ങൾ ജനഹിതം അറിഞ്ഞുള്ളതല്ലെന്ന് ഒ. പനീര്‍സെല്‍വം
തമിഴ്‍നാട്ടിലെ തെരഞ്ഞെടുപ്പ് സർവെ ഫലങ്ങൾ തള്ളി അണ്ണാ ഡിഎംകെ
തമിഴ്‍നാട്ടിലെ തെരഞ്ഞെടുപ്പ് സർവെ ഫലങ്ങൾ തള്ളി അണ്ണാ ഡിഎംകെ. സർവെ ഫലങ്ങൾ ജനഹിതം അറിഞ്ഞുള്ളതല്ലെന്നും അതിൽ വിശ്വസിക്കരുതെന്നും മുന്‍ മുഖ്യമന്ത്രി ഒ. പനീർസെൽവം ആവശ്യപ്പെട്ടു.
ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് തമിഴ്‍നാട്ടിലെ ഭൂരിഭാഗം സർവെ ഫലങ്ങളും പ്രവചിക്കുന്നത്. വിവിധ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ട സർവെകൾ തമിഴ്‍നാട്ടിൽ ഉടനീളം ചർച്ചയായതോടെയാണ് വിശദീകരണവുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയത്. പ്രത്യേക അജണ്ട വെച്ചുള്ള സർവെ ഫലങ്ങൾ ജനങ്ങളിലേക്ക് മനപൂർവം അടിച്ചേൽപ്പിക്കുകയാണെന്ന് അണ്ണാ ഡിഎംകെ കുറ്റപ്പെടുത്തി.
സർവെ ഫലങ്ങൾ എല്ലാം തെറ്റിപ്പോയ ചരിത്രമുണ്ട്. ഇത്തരം സർവെകളിൽ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി ഒ പനീർ സെൽവും, ഉപമുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും ആവശ്യപ്പെട്ടു. അണ്ണാ ഡിഎംകെ വോട്ടുബാങ്കുകളിൽ കാര്യമായ വിള്ളൽ വീഴുമെന്നാണ് സർവെകളുടെ പ്രവചനം.
കമൽഹസന്‍റെ മക്കൾ നീതിമയ്യവും ടിടിവി ദിനകരന്‍റെ എഎംഎംകെയും ഉൾപ്പടെയുള്ള പാർട്ടികൾ അണ്ണാ ഡിഎംകെക്ക് വെല്ലുവിളിയാകുമെന്നും സർവെകൾ പറഞ്ഞുവെക്കുന്നു. അതേസമയം സർവെ ഫലങ്ങളിലെ മേൽക്കൈ പ്രചാരണ രംഗത്ത് ഡിഎംകെക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
Adjust Story Font
16