Quantcast

ദിശ രവിയെ അഭിനന്ദിച്ച് യു.എസ് പ്രതിനിധി ജോണ്‍ കെറി

വലിയ തരത്തിൽ ചർച്ചയായ അറസ്റ്റില്‍ തെളിവില്ലെന്ന് കണ്ടെത്തിയ കോടതി പിന്നീട് ദിശ രവിയെ വെറുതെ വിടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    9 April 2021 7:01 AM GMT

ദിശ രവിയെ അഭിനന്ദിച്ച് യു.എസ് പ്രതിനിധി ജോണ്‍ കെറി
X

പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രതിനിധി ജോൺ കെറി. ദിശ രവിയെ പോലുള്ളവരുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളെ സ്വാ​ഗതം ചെയ്യുന്നതായി കാലാവസ്ഥ വ്യതിയാനത്തിനായുള്ള പ്രത്യേക അമേരിക്കൻ പ്രതിനിധി ജോൺ കെറി പറഞ്ഞു.

പരിസ്ഥിതി പോരാട്ടങ്ങളിൽ വർധിച്ചു വരുന്ന യുവതയുടെ പങ്കും, ഭരണകൂടത്തിന്റെ സമീപനത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു ജോൺ കെറി. മനുഷ്യാവകാശം അമേരിക്കയിൽ നിർണായകമായ ഘടകമാണ്. യുവാക്കളാണ് പരിസ്ഥിതി സംരക്ഷത്തിനായി പ്രധാനമായും മുന്നിട്ടിറങ്ങുന്നത്. മുതിർന്നവരെ ഇതിന് പ്രേരിപ്പിക്കുന്നതും പുതിയ തലമുറ തന്നെ. അമേരിക്കൻ പ്രസി‍ഡന്റ് തെരഞ്ഞെടുപ്പിൽ ചർച്ചയായ പ്രധാനവിഷയമായിരുന്നു പരിസ്ഥിതി സമരങ്ങളെന്നും കെറി മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിലാണ് ജോൺ കെറി.

കർഷക സമരത്തിൽ രാജ്യാന്തര ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 22 കാരിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബം​ഗളൂരുവിലെ വസതിയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. വലിയ തരത്തിൽ ചർച്ചയായ ദിശ രവി വിവാദത്തിൽ പിന്നീട് തെളിവില്ലെന്ന് കോടതി കണ്ടെത്തുകയും, ദിശയെ വെറുതെ വിടുകയുമായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story