19കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സന്യാസി ആത്മഹത്യ ചെയ്തു
ഭൂമിയിലെ ജോലി അവസാനിച്ചു, വലിയ കാര്യങ്ങൾക്കായി തിരികെചെല്ലാന്‍ ഗുരു ആവശ്യപ്പെട്ടെന്ന് ആത്മഹത്യാ കുറിപ്പ്
19കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 70കാരനായ സന്യാസി ആത്മഹത്യ ചെയ്ത നിലയിൽ. സന്യാസി മന്‍ഹര്‍ മുനി ദേശായിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ ഘട്കോപറിലെ ജൈന ക്ഷേത്രത്തിലാണ് സംഭവം.
മൃതദേഹത്തിന് സമീപം ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നു. തന്റെ ഭൂമിയിലെ ജോലി അവസാനിച്ചു, വലിയ കാര്യങ്ങൾക്കായി തിരികെചെല്ലാന്‍ ഗുരു ആവശ്യപ്പെട്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പീഡന കേസിൽ സന്യാസിക്ക് സെഷന്‍സ് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഉത്തരവ് ലഭിക്കാൻ വൈകിയതിനാൽ സന്യാസിയെ ജയിലില്‍ അടച്ചിരുന്നില്ല. 2012ലെ കേസിലാണ് സന്യാസിക്ക് ശിക്ഷ വിധിച്ചത്. 19കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
ക്ഷേത്രജീവനക്കാരാണ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ സന്യാസിയെ കണ്ടതെന്ന് പന്ത് നഗര്‍ സ്റ്റേഷനിലെ എസ്ഐ സുശീല്‍ കാംബ്ലെ പറഞ്ഞു. ഘട്ട്കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16