"ഞാനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു": മോദിയോട് പ്രകാശ് രാജ്
'നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശ രാജ്യങ്ങൾക്ക് അയച്ചുകൊടുത്തു' എന്നെഴുതിയ പോസ്റ്റര്‍ പതിപ്പിച്ചവരെയാണ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്.
വാക്സിൻ ക്ഷാമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. പോസ്റ്ററിൽ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജും രംഗത്തെത്തി.
I REPEAT "Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
— Prakash Raj (@prakashraaj) May 15, 2021
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
ഞാനും ചോദിക്കുന്നു, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു, എന്നെഴുതിയ പോസ്റ്ററാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡ് പ്രതിരോധം, വാക്സിൻ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ വീഴ്ച തുറന്നുകാട്ടിയ പോസ്റ്റർ പതിച്ചതിനാണ് ഡൽഹിയിൽ ഇന്നലെ 15 പേരെ അറസ്റ്റ് ചെയ്തത്.
എന്തിന് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ മോദി കയറ്റി അയച്ചെന്ന ചോദ്യം ആവർത്തിക്കുന്നതായും, ഇത് ചോദിച്ച തന്നെയും അറസ്റ്റ് ചെയ്യൂ എന്നുമാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്. അറസ്റ്റിൽ പ്രതിഷേധിച്ച് പോസ്റ്ററിൽ ഉന്നയിച്ച ചോദ്യം ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.
പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരെ ചിലർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഉടൻ 17 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുള്ള വിപുല അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16