Quantcast

ഒരു ദിവസം; പൊലീസ് സമാഹരിച്ചത് ഒരു ഡസനിലധികം ഓക്‌സിജൻ സിലിണ്ടറുകൾ

ഓക്‌സിജനും, ഐസിയുവും, വെന്‍റിലേറ്ററും ലഭിക്കാതെ നിരവധി കോവിഡ് രോഗികൾ ബുദ്ധിമുട്ടുന്ന ബാഗ്ലൂരിലാണ് പൊലീസിന്റെ ക്രിയാത്കമായ ഇടപെടലിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിച്ചത്.

MediaOne Logo

Web Desk

  • Published:

    6 May 2021 12:01 PM GMT

ഒരു ദിവസം; പൊലീസ് സമാഹരിച്ചത് ഒരു ഡസനിലധികം ഓക്‌സിജൻ സിലിണ്ടറുകൾ
X

ചൊവ്വാഴ്ച രാവിലെ ബംഗളൂരു പൊലീസിന് ഒരു വിവരം കിട്ടുന്നു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നു. പിന്നെയൊട്ടും വൈകിയില്ല രണ്ടു സംഘങ്ങളായി തിരിഞ്ഞ് രണ്ട് ഓക്‌സിജൻ സിലിണ്ടറുകൾ പെട്ടെന്ന് തന്നെ സംഘടിപ്പിച്ച് ആശുപത്രിയിൽ എത്തിക്കുന്നു. അതുകൊണ്ടൊന്നും തീർന്നില്ല അന്ന് വൈകുന്നേരത്തിനുള്ളിൽ ഒരു ഡസനിലധികം ഓക്‌സിജന്ഡ സിലിണ്ടറുകളാണ് അവർ സമാഹരിച്ചത്.

ഓക്‌സിജനും, ഐസിയുവും, വെന്റിലേറ്ററും ലഭിക്കാതെ നിരവധി കോവിഡ് രോഗികൾ ബുദ്ധിമുട്ടുന്ന ബാഗ്ലൂരിലാണ് പൊലീസിന്‍റെ ക്രിയാത്കമായ ഇടപെടലിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിച്ചത്.

ബാഗ്ലൂരിലെ യെലഹങ്ക പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ഇതിലെ നായകർ. സ്റ്റേഷനിലെ പൊലീസ് ഇൻസ്‌പെക്ടറായ കെ.പി. സത്യനാരായണയുടെ നേതൃത്വത്തിലാണ് ഓക്‌സിജൻ സിലിണ്ടറുകൾ സംഘടിപ്പിച്ചത്. അവിടുത്തെ അർക്ക ആശുപത്രിയിലാണ് കടുത്ത ഓക്‌സിജൻ പ്രതിസന്ധി മൂലം പൊലീസിനെ വിളിച്ചത്. പൊലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രികളെല്ലാം കയറിയിറങ്ങി അവിടങ്ങളിൽ നിന്ന് അധികമായുള്ള ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിക്കുകയായിരുന്നു.

TAGS :

Next Story